തെരഞ്ഞെടുപ്പ് അടുത്തു; ഉദ്‌ഘാടന മഹാമഹവുമായി മോദി നാളെ ഗുജറാത്തിൽ; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സമ്മാന പെരുമഴക്ക് പിന്നാലെ ഉദ്‌ഘാടന പരിപാടികളുമായി പ്രധാന മന്ത്രി മോദി നാളെ ഗുജറാത്തിൽ എത്തും.ഈ മാസം മൂന്നാം തവണയാണ് മോദി ഗുജറാത്തിൽ എത്തുന്നത്ത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷൻ മനപ്പൂർവ്വം വൈകിച്ചു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. വഡോദര, ഭാവ്നഗർ ജില്ലകളിലാണ് ഉദ്ഘാടനം. ഇതിനു പുറമേ, രാജ്കോട്ടിനു സമീപം ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്രസർക്കാർ പരിസ്ഥിതി അനുമതിയും ഇന്നലെ നൽകി. 1,400 കോടി രൂപയുടെ പദ്ധതിയാണിത്.നേരത്തെ സംസ്ഥന സർക്കാർ സ്കൂൾ അദ്ധ്യാപകരുടെ ശമ്പളം വർധിപ്പിച്ചിരുന്നു.പ്രധാന മന്ത്രിയുടെ സന്ദർശനത്തിൽ ചില വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 12നു നടത്തിയ വാർത്താസമ്മേളനത്തിൽ ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പു തീയതി മാത്രമേ പ്രഖ്യാപിച്ചിരുന്നുള്ളു. കേന്ദ്രസർക്കാരിന്റെ സമ്മർദ്ദം മൂലമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്തതെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ വിമർശനം. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു പിന്നാലെതന്നെ പെരുമാറ്റച്ചട്ടം നിലവിൽവരും. ഇതോടെ സർക്കാരുകൾക്കു പിന്നീടു പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്താനാകില്ല.എന്നാൽ ആരോപണങ്ങളെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.
https://www.facebook.com/Malayalivartha