ടിപ്പു ജന്മദിനാഘോഷം: രാഷ്ട്രീയ പ്രശ്നമാക്കാൻ കേന്ദ്ര മന്ത്രി ശ്രമിക്കുന്നുവെന്ന് കർണ്ണാടക മുഖ്യമന്ത്രി

ടിപ്പു ജന്മദിനാഘോഷം രാഷ്ട്രീയ പ്രശ്നമാക്കിമാറ്റാൻ കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ ശ്രമിക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ടിപ്പു ജന്മ ദിനാഘോഷങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഡ്ഗെ കത്തയച്ചിരുന്നു. ഇതിനെതിരെയാണ് സിദ്ധരാമയ്യ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന്‍റെ ഭാഗമെന്ന നിലയിൽ കേന്ദ്ര മന്ത്രി ഇതൊരിക്കലും എഴുതാൻ പാടില്ലായിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്നമായി മാറ്റുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാർക്കെതിരെ നാലു യുദ്ധങ്ങളാണ് ടിപ്പു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മാംഗളൂരു ക്രിസ്ത്യാനികളും, കുടകിലെ ജനങ്ങളും ടിപ്പു ജയന്തി ആഘോഷങ്ങളെ എതിർക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി ശോഭ കരന്തലാജ് രംഗത്തുവന്നു.
https://www.facebook.com/Malayalivartha