കെപിസിസി ക്ക് താക്കീതുമായി ഹൈക്കമാൻഡ്;വേണ്ടിവന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും

കെപിസിസി പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാന്‍ഡ്. കെപിസിസി ക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കമാൻഡ് നടത്തിയത്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണ്. വേണ്ടി വന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
പാർട്ടി ഭരണഘടന 33% സംവരണം നിർദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണ്. ഹൈക്കമാൻഡിന്റെ നിലപാട് എം.എം.ഹസനെ അറിയിച്ചെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
എന്നാൽ ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരം പുതിയ പട്ടിക പുറത്തിറക്കുമെന്നും ഹൈക്കമാൻഡിനെ എതിർത്ത് ആർക്കും മുന്നോട്ട് പോകാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha