സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ രാജ്യസ്നേഹം പറഞ്ഞു നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഒന്നും ചെയ്യാത്തവർ ഇപ്പോൾ രാജ്യസ്നേഹം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. താജ് മഹൽ ശിവക്ഷേത്രം ആണെന്ന് ബി.ജെ.പി പറയുന്നത് അവർക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്. രാജ്യത്ത് ഭീതി പടർത്താനാണ് ആർ.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റ ജനജാഗ്രതായാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കലാപത്തെ മതലഹളയായി ചിത്രീകരിക്കുന്ന കുമ്മനം രാജശേഖരൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബി.ജെ.പി ഭരണകൂടം പ്രയോഗിക്കുന്നത്. വർഗീയ വിഷം കുത്തിവയ്ക്കുന്ന നാഗ്പൂരിലെ ആർ.എസ്.എസ് ലബോറട്ടറിയാണ് കേന്ദ്ര ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ മോദി ഭരണം ദുർബലപ്പെടുത്തി. മോദി ഗുജറാത്ത് ഭരിക്കുമ്പോൾ സ്വന്തം സംസ്ഥാനത്ത് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട അമിത് ഷായാണ് കേരളത്തിൽ വന്ന് മലയാളികളെ അപമാനിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha