ഗുജറാത്തിന്റെ വികസനം തടഞ്ഞത് യു പി എ സർക്കാർ; തന്നെ ശത്രുവായി കണ്ടെന്നും മോദി

ഗുജറാത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസ്സിനെയും യു പി എ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നോടു ശത്രുതാ മനോഭാവത്തോടെയാണ് യുപിഎ സർക്കാർ പെരുമാറിയിരുന്നതെന്നും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയും സംസ്ഥാനത്തിന്റെ വികസനവും അവർ തടസപ്പെടുത്തിയെന്നും മോദി കുറ്റപ്പെടുത്തി.
എന്നാൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഗുജറാത്തിന്റെ വികസനത്തിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്- മോദി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗുജറാത്തിനു മികച്ച പരിഗണനയും പ്രാധാന്യവുമാണു കൊടുക്കുന്നതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള സന്ദർശനത്തിൽ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഈ മാസം മൂന്നാം തവണയാണ് മോദി ഗുജറാത്ത് സന്ദർശിക്കുന്നത്. അതേസമയം മോദിയുടെ ഇത്തരം പ്രഖ്യാപനങ്ങൾക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് നീട്ടി വെച്ചതെന്നും കോൺഗ്രസ്സ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha