മോദിയുടെ ഓരോ സെൽഫിക്കും തൊഴിൽ കിട്ടുന്നത് ചൈനയിലെ യുവാക്കൾക്ക്; ജി എസ് ടി എന്നാൽ ഗബ്ബര്‍ സിങ് ടാക്‌സാണെന്നും രാഹുൽ ഗാന്ധി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽ ഗാന്ധിയുടെ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് തുടക്കമായി.കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും കണക്കിന് വിമർശിച്ചാണ് രാഹുലിന്റെ പര്യടനം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി ചരക്ക് സേവന നികുതിയല്ല മറിച്ച് ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജിഎസ്ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചു. അത് ലഘൂകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായില്ല. ജിഎസ്ടിയില്‍ ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുന്ന മോദി ജയ് ഷായുടെ കമ്പനിയെപ്പറ്റി മൗനം പാലിക്കുകയാണ്. അദ്ദേഹം സെല്‍ഫി എടുത്തു കളിക്കുന്നു. പക്ഷെ ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനയിലെ യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് കൈമാറി. വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. എന്നാല്‍ ആ പണം കാര്‍ഷിക വായ്പ എഴുതുത്തള്ളാന്‍ വിനിയോഗിക്കണം.നോട്ട് നിരോധനം,മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എല്ലാം പരാജയങ്ങളായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.
https://www.facebook.com/Malayalivartha