ബിജെപിയെ തറപറ്റിക്കാൻ ഏതറ്റംവരെയും പോകും ;വലിയ കള്ളന്മാരെ തോൽപ്പിക്കാൻ കോൺഗ്രസ്സിനെ പിന്തുണച്ചേക്കുമെന്നും ഹർദിക് പട്ടേൽ

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പട്ടേൽ സമര നേതാവ് ഹർദിക് പട്ടേൽ. ബി ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ബി.ജെ.പിയെന്ന വലിയ കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കുമെന്നും ഹര്‍ദിക് പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഏതുവിധേനയും ആൾക്കാരെ വിലക്കെടുക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കഴിഞ്ഞ ദിവസം അദ്ദേഹം വിമർശിച്ചിരുന്നു,
കോണ്‍ഗ്രസുമായി ഇപ്പോൾ ഒരു സഖ്യവുമില്ല, അൽപ്പം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ഹർദിക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ്സ് നേതാക്കള്‍ വിളിപ്പിച്ച പ്രകാരം അഹമ്മാദാബാദിലെ ഹോട്ടലില്‍ താന്‍ എത്തിയിരുന്നു പക്ഷെ രാഹുല്‍ ഗാന്ധിയെ താന്‍ കണ്ടിട്ടില്ല. പക്ഷേ മാധ്യമങ്ങള്‍ താന്‍ അദ്ദേഹത്തെ കണ്ടു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്.
എന്നാൽ ഹോട്ടലിൽ വെച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ഖെലോട്ടുമായി സംസാരിച്ചു സമയം വൈകിയതിനാല്‍ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. അപ്പോഴേക്കും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ ബി.ജെ.പി ചോര്‍ത്തിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഇത്തരം പ്രവർത്തികളെ രൂക്ഷമായ ഭാഷയിലാണ് ഹർദിക് പട്ടേൽ വിമർശിച്ചത്.
.
https://www.facebook.com/Malayalivartha