ടി യു കുരുവിളയുടെ അതെ വിധിയായിരിക്കും തോമസ് ചാണ്ടിക്കും :സി ദിവാകരൻ

കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്നു റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്തിനു പിന്നാലെ കൂടുതൽ നേതാക്കൾ തോമസ് ചാണ്ടിക്കെതിരെ രംഗത്ത് വരികയാണ്. സി പി ഐ നേതാവായ സി ദിവാകരനാണ് ഒടുവിൽ തോമസ് ചാണ്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് 2007 ലെ വി എസ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ടി യു കുരുവിളയുടെ അതെ വിധിയായിരിക്കും തോമസ് ചാണ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വി എസ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ ടി യു കുരുവിളക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. ഇതിനു സമാനമായ സാഹചര്യമാണ് ഇന്നുള്ളത് അന്ന് ഇടുക്കി കളക്ടറാണ് റിപ്പോർട്ട് നൽകിയതെങ്കിൽ ഇന്ന് ആലപ്പുഴ കളക്ടറാണെന്നുമാത്രം.
ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനൽ കുറ്റമായി കാണണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് തോമസ് ചാണ്ടിക്ക് കലക്ടര്‍ നോട്ടിസ് നല്‍കും. ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണ്ടിവരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി അനിവാര്യമാണെന്നും റവന്യൂമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha