ആലപ്പുഴ നഗരസഭ യോഗത്തിൽ കയ്യാങ്കളി ; അംഗങ്ങൾ കസേരകൊണ്ട് തമ്മിൽ തല്ലി

മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവാദത്തിൽ ആലപ്പുഴ നഗരസഭ യോഗങ്ങൾ ചർച്ചാവിഷയമാകാറുണ്ട് എന്നാൽ ഇന്നു ചേർന്ന യോഗത്തിൽ കാര്യങ്ങൾ കൈവിട്ടുപോയി. നഗരസഭ കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്നുള്ള ശുപാർശ ചർച്ചക്ക് വന്നതോടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചേരി തിരിഞ്ഞ് അക്രമം നടത്തിയത്.
കൗൺസിൽ യോഗത്തിൽ നടന്ന വാക്കുതർക്കം നിയന്ത്രണാതീതമായതോടെ അംഗങ്ങൾ കസേരകൊണ്ട് തമ്മിൽ തല്ലി. സംഘർഷത്തിനിടെ പരിക്കേറ്റ നഗരസഭ ചെയർമാൻ തോമസ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്തിലും തള്ളിലും മറ്റ് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള നടപടി വൈകുമെന്ന് ഉറപ്പായി .റിപ്പോർട്ടിന്മേൽ സർക്കാർ നിയമോപദേശം തേടാൻ തിരുമാനിച്ചതോടെയാണിത്.
https://www.facebook.com/Malayalivartha