അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ സ്വദേശിയുടെ മരണകാരണം രക്ഷപെടാന്‍ എതിര്‍ ദിശയിലേക്ക് ഓടിയതിനാലെന്ന് ദൃക്‌സാക്ഷികള്‍; കൊലയാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് അമേരിക്കയിലെ കന്‍സാസ് നഗരത്തില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് കന്‍സാസ് സിറ്റിയിലെ റസ്‌റ്റോറന്റിലാണ്. കൊലയാളി വെടിയുതിര്‍ത്തത് ശരതിന്റെ പിന്നില്‍ നിന്നായിരുന്നു. ശരത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതിനാലാണ് കൊലയാളി വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമി മുന്നില്‍ നിന്ന കസ്റ്റമറെ തള്ളിമാറ്റിയാണ് കൊലയാളി വെടിവച്ചത്. റസ്‌റ്റോറന്റിലുണ്ടായിരുന്ന ആളുകള്‍ ചിതറിയോടി. ചിലര്‍ കൗണ്ടറിന് പിന്നില്‍ ഒളിച്ചിരുന്നു. വെടികൊണ്ട തത്ക്ഷണം ശരത് തറയില്‍ വീണതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മാത്രമല്ല ഈ ദൃശ്യങ്ങളെല്ലാം തന്നെ സിസിടിവിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
കുറ്റവാളിയെന്ന് കരുതപ്പെടുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ കന്‍സാസ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ബ്രൗണ്‍ നിറത്തില്‍ വെളുത്ത വരകളുള്ള ടീഷര്‍ട്ട് ധരിച്ചാണ് ഇയാള്‍ അകത്തെത്തിയിരിക്കുന്നത്. നാലോ അഞ്ചോ തവണ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായി റസ്‌റ്റോറന്റ് ജീവനക്കാരന്‍ പറയുന്നു. അക്രമി അപ്പോള്‍ത്തന്നെ ഓടി രക്ഷപ്പെട്ടെന്നു. ഈ റസ്‌റ്റോറന്റിലെ നിത്യസന്ദര്‍ശകനാണ് കൊല്ലപ്പെട്ട ശരതെന്നും. എല്ലാവര്‍ക്കും ഈ വിദ്യാര്‍ത്ഥിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ എന്നും റസ്റ്റോറന്റ് അധകൃതര്‍ പറയുന്നു. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശരത് ആ ജോലി ഉപേക്ഷിച്ചാണ് ബിരുദാനന്തര ബിരുദത്തിനായി കന്‍സാസിലെ മസ്സൂറി യൂണിവേഴ്‌സിറ്റിയിലെത്തിയത്.
https://www.facebook.com/Malayalivartha