Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കി ഒരു പാകിസ്ഥാന്‍ യുവാവ്; നിങ്ങള്‍ മനുഷ്യത്വത്തിനായി നിലകൊണ്ടപ്പോള്‍ മുന്‍വിധികള്‍ ഒലിച്ചുപോയി യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ

08 SEPTEMBER 2018 11:15 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ മനുഷ്യത്വത്തിനായി നിലകൊണ്ടപ്പോള്‍ മുന്‍വിധികള്‍ ഒലിച്ചുപോയി എന്നാണ് 39 കാരനായ കറാച്ചി സ്വദേശി റിസ്വാന്‍ ഹുസൈന്‍ പറഞ്ഞത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളത്തിന്റെ ഒരുഭാഗവും നല്‍കിയതോടെ അബുദാബിയിലെ മലയാളി സമൂഹത്തിന്റെ ഹൃദയവും മനസും കീഴടക്കിയിരിക്കുകയാണ് യു.എ.ഇയിലുള്ള പാകിസ്ഥാനി പ്രാവാസി യുവാവ്

റിസ്വാന്‍ ഹുസൈന്റെ വാക്കുകള്‍ ഇങ്ങനെ

'ഞാന്‍ പാകിസ്ഥാനിലാണ് വളര്‍ന്നത് . മുതിര്‍ന്ന ശേഷം എന്റെ ജീവിതത്തിന്റെ ഏറിയപങ്കും ഇന്ത്യയെക്കുറിച്ചുള്ള മുന്‍വിധികളുടെ ചുറ്റുമായിരുന്നു. എനിക്കുപ്പുണ്ട്, അതിര്‍ത്തിക്ക് അപ്പുറത്തുള്ള സ്ഥിതിയും സമാനമായിരിക്കുമെന്ന്. പക്ഷേ, നിങ്ങള്‍ മറ്റൊരു രാജ്യത്ത് ജീവിക്കുകയും ഇന്ത്യക്കാരുമായി ഇടപഴകാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയും എല്ലായിടത്തുമുള്ള മനുഷ്യര്‍ ഒരുപോലെയാണെന്ന്. അതിര്‍ത്തികള്‍ നമ്മുടെ മനസിലാണെന്ന്.യു.എ.ഇ പോലെയുള്ള ഒരു രാജ്യത്ത് താമസിച്ചത് മുന്‍വിധികള്‍ ചോര്‍ത്തിക്കളയാന്‍ സഹായിച്ചു. 'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കായി മസ്‌ക്കറ്റില്‍ എത്തിയപ്പോഴാണ് ഒരു ഇന്ത്യന്‍ കുടുംബവുമായി ഇടപഴകാന്‍ അവസരം ലഭിച്ചത്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. യു.എ.ഇ യില്‍ ജീവിക്കുമ്പോള്‍, മാനസിക തടസ്സങ്ങളെ തകര്‍ക്കാനും മനുഷ്യവര്‍ഗ്ഗത്തെ ഉള്‍ക്കൊള്ളാനും ഞങ്ങള്‍ല്ലാം വലിയ അവസരമുണ്ട്. ഞാന്‍ ഒരു പാകിസ്ഥാനിയായിരിക്കാം.

പക്ഷേ, പ്രത്യക്ഷമായും പരോക്ഷമായും പ്രകൃതി ദുരന്തം നേരിടുനന്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണെന്ന് കരുതുന്നു'. 'എന്റെ ആശയവിനിമയത്തിലൂടെ ധാരാളം പാഠങ്ങള്‍ എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യം മൈലുകള്‍ക്ക് അപ്പുറത്ത് നിന്ന് പോലും അര്‍ത്ഥവത്തായ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് മറ്റുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്' ഒരു പാകിസ്ഥാനി ആയതുകൊണ്ട്, കേരളത്തിന്റെ ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും പങ്കുവഹിച്ചത് തന്റെ നാട്ടിലെ പലരിലും കൗതുകമുണ്ടാക്കി. പലരും അത്ഭുതപ്പെട്ടു. തന്റെ അനുഭവം നിരവധി പാകിസ്ഥാനി സുഹൃത്തുക്കളുമായി പങ്കുവച്ചു. അവരെല്ലാം സഹായവുമായി വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. നേരത്തെ ഫിലിപൈന്‍സില്‍ ടൈഫൂണ്‍ ആഞ്ഞടിച്ചപ്പോള്‍, തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ കുറെപ്പേര്‍ അവിടെ നിന്നുള്ളവരായതിനാല്‍ അവര്‍ക്ക് വേണ്ടി തങ്ങള്‍ ധനശേഖരണം നടത്തി. ഇതും അതുപോലെ തന്നെയാണ്


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തന്റെ സംഭാവന ഒരു ടോക്കണ്‍ തുക മാത്രമാണ്. പക്ഷേ, തന്റെ കേരളത്തില്‍നിന്നുള്ള സുഹൃത്തുക്കളില്‍ നിന്നുള്ള പ്രതികരണം വളരേയധികം പോസിറ്റീവ് ആയിരുന്നുവെന്നും അത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും ഹുസൈന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പ്രൊഫഷണലായി യു.എ.ഇയില്‍ 6 വര്‍ഷമായി ജോലി നോക്കുന്ന ഹുസൈന്‍ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മലയാളി കിരണ്‍ കണ്ണന്‍ വഴിയാണ് കേരളത്തിലെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞത്. അബുദാബിയില്‍ നിന്നുള്ള റിമോട്ട് റെസ്‌ക്യൂ ടീമിലെ സജീവ പ്രവര്‍ത്തകനാണ് കിരണ്‍ കണ്ണന്‍.

ഈദ് അവധിയ്ക്ക് ശേഷം നാട്ടില്‍ നിന്നും യു.എ.ഇയില്‍ തിരിച്ചെത്തിയ ഹുസൈന്‍ പ്രളയ ദുരിതാശ്വാസവും ഭാവിയിലെ പരിഹാര മാര്‍ഗങ്ങളും വിലയിരുത്തുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യു.എ.ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (8 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (11 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends