ചൈനക്കാരനായ ജിയോ ചെങ്ങ്യോങ് എന്ന സൈക്കോ കില്ലര്‍ക്ക് വധശിക്ഷ. ഇയാൾ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെ പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലും. ജനനേന്ദ്രിയം മുറിച്ച് മാറ്റും, മുഖം വികൃതമാക്കും..!

ചൈനക്കാരനായ ജിയോ ചെങ്ങ്യോങ് എന്ന സൈക്കോ കില്ലര്‍ക്ക് വധശിക്ഷ. ഇയാൾ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെ പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലും. ജനനേന്ദ്രിയം മുറിച്ച് മാറ്റും, മുഖം വികൃതമാക്കും..!
ചുവന്ന വസ്ത്രംധരിച്ച പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് വിധി. 'ചാക്ക് ദ റിപ്പര്‍' എന്ന പേരിലാണ് ക്രിമിനലായ ജിയോ അറിയപ്പെടുന്നത്.
8 വയസുകാരി ഉള്‍പ്പടെ പതിനൊന്നു പേരാണ് ഇയാളുടെ കാടത്തത്തിന് ഇരകളായത്. 1988 ലാണ് ജിയോ ആദ്യമായി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. പിന്നീട് 2002 വരെയുള്ള വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ പത്ത് പേരെ ജിയോ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി . അഞ്ച് വര്‍ഷത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജിയോയെ അറസ്റ്റുചെയ്തത്.
ചുവന്ന വസ്ത്രം ധരിച്ചവരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് ഇവരുടെ മൃതദേഹം വെട്ടിമുറിച്ച് തിരിച്ചറിയാനാവാത്തവിധം വികൃതമാക്കുന്നതും ജിയോയുടെ ശീലമായിരുന്നു. ജാന്‍സു മംഗോളിയ എന്നീ ഭാഗങ്ങളിലുള്ള സ്ത്രീകളായിരുന്നു ഇരകളില്‍ ഭൂരിഭാഗവും.
ഇതില്‍ ചിലരുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ജിയോയെ തൂക്കി കൊല്ലാന്‍ വിധിച്ചത്.
സ്ത്രീകളോടുള്ള വെറുപ്പും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha