Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

യു എ ഇ സ്വദേശിവൽക്കരണം മലയാളികൾക്ക് ഇരുട്ടടി

09 JANUARY 2019 03:11 PM IST
മലയാളി വാര്‍ത്ത

മലയാളികളായ പ്രവാസികൾക്ക് ഇരുട്ടടിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രസ്താവന . സ്വദേശിവൽക്കരണത്തിൽ എന്തെങ്കിലും ഇളവ് വരുമെന്ന് പ്രതീക്ഷിച്ചു കഴിഞ്ഞവർക്ക് കനത്ത പ്രഹരമായി സ്വദേശി വൽക്കരണം ഇരട്ടിയാക്കുമെന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ ട്വിറ്ററിൽ കുറിച്ചത്.

2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷം ആണ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞവർഷം സ്വദേശിവൽക്കരണം ഇരുന്നൂറു ശതമാനം വർധിപ്പിച്ചിരുന്നു . ഈ വർഷം അത് ഇരട്ടിയാക്കാനാണ് നീക്കം.സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തുടങ്ങിയതോടെ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നു. ഒരു ജോലിക്കാരന്‍ മാത്രമുള്ള സ്ഥാപനത്തില്‍ സൗദിക്കാരനെ മാത്രമേ ജോലിക്ക് നിര്‍ത്താന്‍ പറ്റൂ. രണ്ടു പേര്‍ ജോലിക്കുണ്ടെങ്കില്‍ ഒരാള്‍ സൗദിക്കാരനാകണം. നാലു പേരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികള്‍ വേണം. 10 പേരുള്ള സ്ഥാപനത്തില്‍ ഏഴ് സ്വദേശികള്‍ വേണം. 100 പേരുള്ള സ്ഥാപനത്തില്‍ 70 സൗദിക്കാര്‍ വേണം. ഈ നിബന്ധനപ്രകാരം പ്രവാസികളുടെ ചെറുകിട സ്ഥാപങ്ങൾ പൂട്ടേണ്ടിവന്നിരുന്നു.

സ്വദേശിവൽക്കരണം ഊർജിതമാക്കാൻ 1999 നവംബറിലാണ് ദ് നാഷണൽ ഹൂമൻ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് അതോറിറ്റി(തന്മിയ) രൂപീകരിച്ചത്. സ്വകാര്യ മേഖലകളിൽ സ്വദേശികൾ ജോലിക്കു പോകുന്നതിന് തയ്യാറാകാതിരുന്ന സാഹചര്യത്തിലുമായിരുന്നു ഇതിന്റെ രൂപീകരണം. കൂടുതൽ ജോലി സമയം, കുറഞ്ഞ കൂലി, പരിശീലനത്തിനുള്ള സംവിധാനങ്ങളുടെ കുറവ്, തൊഴിൽ സ്ഥലത്തെ ഒറ്റപ്പെടൽ എന്നീ കാരണങ്ങളാണ് സ്വദേശികളുടെ തൊഴിൽ വിമുഖതയ്ക്കു കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മികച്ച തൊഴിൽ പരിശീലന സ്ഥാനപനങ്ങളുമായി കരാറുണ്ടാക്കി സ്വദേശികൾക്ക് പരിശീലനം നൽകിയിരുന്നു .

ഇതിനു പുറമെ മഹാറത്ത് എന്ന സംരംഭവും തുടങ്ങി. തൊഴിൽ അന്വേഷകനോ തൊഴിൽദാതാവിനോ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ തൊഴിൽ പരിശീലനം നൽകുണ്ണ രീതിയായിരുന്നു ഇത് . .സ്വദേശി വനിതകളെ ഉദ്ദേശിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾ സാമ്പത്തിക സഹായവും തൊഴിൽപരിശീലനം ഉൾപ്പടെയുള്ളവയും നൽകുന്നതിനായി രാജ്യാന്തര തൊഴിൽ സംഘടനയുമായും(ഐഎൽഒ) കരാർ ഒപ്പിട്ടിരുന്നു. ഇതെല്ലം തന്നെ സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തി.

ഇത് ഏറ്റവുകളെ കൂടുതൽ ബാധിച്ചത് മലയാളികളെയാണെന്നതിൽ സംശയമില്ല . ഏകദേശം പതിനാറുലക്ഷത്തോളം മലയാളികളാണ് ഗൾഫിൽ ജോലി ചെയ്യുന്നത് . നാടും വീടും വിട്ടു ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് പലരും ഗൾഫിൽ എത്തുന്നത്. ജീവിതത്തിന്റെ നല്ലൊരു പങ്ക് മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന മണൽത്തരികൾക്കിടയിൽ ചെലവഴിക്കുന്നത് നാട്ടിലെ കുടുംബത്തിന്റെ കണ്ണീരൊപ്പാനും അവരെ നല്ലനിലയിൽ എത്തിക്കാനും ആയിരിക്കും. അവരുടെയും ബന്ധപ്പെട്ടവരുടെയും സ്വപ്നങ്ങളാണ് ഇപ്പോൾ ചില്ലു കൊട്ടാരം പോലെ തകർന്നു വീഴ്ന്നത്.

കേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണ് എന്നതിൽ തർക്കമില്ല . ഒരു പക്ഷെ കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ സമൃദ്ധിക്കും കാരണം പ്രവാസിയുടെ വിയര്‍പ്പാണ്.അവന്റെ കണ്ണീരുപ്പാണ്..അതുപോലെ തന്നെ യു എ ഇ യുടെ കഴിഞ്ഞ 47 വർഷത്തെ വികസനകുതിപ്പിൽ മലയാളിയുടെ അധ്വാനമുണ്ടെന്നതും വിസ്മരിക്കാനാകില്ല.
ഒരു കാലത്ത് എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന രാജ്യം ഇന്ന് എണ്ണയിതര വരുമാനത്തിലും ലക്ഷ്യം കൈവരിച്ചുവരികയാണ്.വിവിധ രാഷ്ട്രീയ പ്രശ്നങ്ങലാൽ ഗൾഫ് മേഖല ആടിയുലഞ്ഞപ്പോഴും യു.എ.ഇ കരുത്തോടെ ഒരുമിച്ചുനിന്നു. മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സൈനിക രംഗത്തും യുഎഇ സഹകരിച്ച് പ്രവർത്തിക്കുന്നു. ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് രാജ്യാന്തര തലത്തിൽ കൈകോർത്താണ് പ്രവർത്തനം. യുഎഇയുടെ വിദേശനയവും ലോക രാജ്യങ്ങളോടുള്ള തുറന്ന സമീപനവും രാജ്യാന്തരതലത്തിൽ രാജ്യത്തിന്റെ മഹത്വം ഉയർത്തി.

സാമ്പത്തിക, സാമൂഹിക വളർച്ചയ്ക്കൊപ്പം ഹൃദയവിശാലതയും വളരുന്നുവെന്നതാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ യു.എ.ഇയെ രണ്ടാം വീടായി കരുതാൻ കാരണം. പ്രതിശീർഷ വരുമാനത്തിലും വിദ്യാഭ്യാസത്തിലും വികസനത്തിലും കേരളം ഇന്നു കാണുന്ന വളർച്ചയിലെത്തിയതിന് ഈ നാടിനോടുള്ള കടപ്പാട് മറക്കാനാവില്ല. ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ മലയാളികളുടെ ഗൾഫ് കുടിയേറ്റം കേരളത്തിൻറെ വളർച്ചയുടെ നാഴികക്കല്ലായിരുന്നു.

ഓഗസ്റ്റിലെ മഹാപ്രളയത്തെ അതിജീവിക്കാൻ ആദ്യകരം നീട്ടിയതും ഇതേ രാജ്യമായിരുന്നുവെന്നത് നന്ദിയോടെ മാത്രമേ നമുക്കോർക്കാനാകൂ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസിസമൂഹം മലയാളികളുടേതാണ്. അതിനാൽ തന്നെ രാജ്യത്തെ വ്യാവസായിക സാമൂഹിക സാഹചര്യങ്ങളിലെല്ലാം മലയാളികൾക്ക് ഇവിടത്തെ ഭരണാധികാരികൾ അർഹിക്കുന്ന പരിഗണനയും നൽകിവന്നിരുന്നു. അതിനിടയിലാണ് ഇടിത്തീയായി സ്വദേശിവൽക്കരണമെന്ന പ്രഹരം മലയാളികൾക്ക് മുന്നിലേക്ക് എത്തിയത്. ചെറുകിട കച്ചവട സ്ഥാപങ്ങൾ മുതൽ ഉന്നത തസ്തികകള്‍ വരെ സ്വദേശികൾക്കായി നീക്കി വെക്കുമ്പോൾ ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടപ്പെടും.

സ്വകാര്യ കമ്ബനികളിലെ അഞ്ചു ശതമാനം ജോലികള്‍ ഉന്നത തസ്തികകളില്‍പ്പെടുന്നതാണ്. ഈ തസ്തികകളില്‍ സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ തീരുമാനം.

സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ രണ്ടായിരം സ്വദേശികള്‍ക്കു നിയമനം ആദ്യഘട്ടത്തിലുണ്ടാവും. ഇതില്‍ 1000 വനിതകള്‍ക്കും അവസരം നല്‍കും. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ 18 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.

പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു വിവിധ മന്ത്രിമാര്‍ അംഗങ്ങളായി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. . കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്വദേശി വത്കരണം ഇരട്ടിയാക്കു ന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends