Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തും

18 JANUARY 2019 02:48 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ സ്‌പോൺസർഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കുന്നു. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു .
സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റുന്നതോടെ വിസ കച്ചവടവും മനുഷ്യക്കടത്തും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ .

വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാൻ പല മാർഗങ്ങളും ഗവണ്മെൻറ് സ്വീകരിച്ചിരുന്നെങ്കിലും അവയൊന്നും തന്നെ ഉദ്ദേശിച്ച ഫലം കാണാത്തെ സാഹചര്യത്തിലാണ് പ സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിർദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.

സ്‌പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎൽഒ പോലുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ റാങ്കിങ്ങിൽ മുന്നിരയിലെത്താൻ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിർദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന . നിര്‍മ്മാണ പ്രവര്‍ത്തകരെയും, ഗാര്‍ഹിക തൊഴിലാളികളെയും നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന സമ്പ്രദായമാണ് കഫാല. ഈ സമ്പ്രദായത്തിലൂടെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കാനും അവരെ ചൂഷണം ചെയ്യാനും കഴിഞ്ഞിരുന്നു . ഇതിനെതിരെ 2022-ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാന്‍ ഖത്തറിന് നറുക്ക് വീണതോടെ കഫാല വീണ്ടും ചര്‍ച്ചയായിരുന്നു

ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റാനുള്ള നീക്കം. തൊഴിൽ വിപണി പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചു വർഷത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സ്വദേശി വൽക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേർന്ന് പോകുന്ന തരത്തിലായിരിക്കും സ്പോൺസർഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട് .
കഫീൽ അഥവാ സ്പോൺസർഷിപ്പ് സംവിധാനം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുന്നതാണെന്നുമായിരുന്നു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. കഫീൽ സംവിധാനം നിർത്തലാക്കണമെന്ന് കുവൈറ്റിനോട് ഐക്യരാഷ്ട്രസംഘടന മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (11 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (19 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (46 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (51 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (54 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (8 hours ago)

Malayali Vartha Recommends