Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

തൊഴിലുടമകൾ മുങ്ങിയതിനെത്തുടർന്നു പട്ടിണിയിലായ കാറ്ററിങ് തൊഴിലാളികൾക്ക് സഹായമായി ഇന്ത്യൻ എംബസിയും അബുദാബി പോലീസും

20 JANUARY 2019 12:17 PM IST
മലയാളി വാര്‍ത്ത

അൽ വസീത കാറ്ററിങ് കമ്പനി അധികൃതർ മുങ്ങിയതിനെ തുടർന്ന് മാസങ്ങളായി ദുരിതമനുഭവിച്ച തൊഴിലാളികൾക്ക് തുണയായി ഇന്ത്യൻ എംബസിയും അബുദാബി പൊലീസം എത്തിയതോടെ ഏഴു മാസമായി അനുഭവിച്ച ദുരിതങ്ങൾക്ക് അറുതിയായി .
അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ ഏഴു മാസമായി ശമ്പളമില്ലാത്ത അവസ്ഥയിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി കഴിഞ്ഞിരുന്നത്. ഇന്ത്യൻ എംബസി, അബുദാബി പൊലീസ് തുടങ്ങിയവരുടെ ഇടപെടലാണ് തുണയായത്. എഴുപതു മലയാളികളടക്കം നാനൂറു പേരുടെ ദുരിതവാർത്ത മനോരമ ന്യൂസിലൂടെയാണ് ആദ്യം പുറംലോകമറിഞ്ഞത്.

എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവർ ഭക്ഷണത്തിനായി യാചിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ദുരിതത്തിൽ നിന്നും മോചനമുണ്ടാകുന്നത്. അബുദാബി അൽവസീത എമിറേറ്റ്സ് കാറ്ററിങ് കമ്പനിയിലെ പാചകക്കാരനായ തിരുവനന്തപുരം പാറശാല സ്വദേശിയായ ഫയസുൾപ്പടെ 70 മലയാളികളടക്കം നാനൂറോളം തൊഴിലാളികൾ ഏഴു മാസമായി ശമ്പളമില്ലാതെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ താമസിക്കുന്നു എന്ന റിപ്പോർട്ടാണ് പത്രത്തിൽ വന്നത്

കിട്ടാനുള്ള ശമ്പളത്തിൻറെ പകുതിയും മറ്റു ആനുകൂല്യങ്ങളും നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റും നൽകാമെന്നു അൽ വസീത കാറ്ററിങ് കമ്പനി അധികൃതർ ഉറപ്പുനൽകി. കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താൽപര്യമുള്ളവർക്കു അതു തുടരാമെന്നു എംബസി വ്യക്തമാക്കി. തൊഴിലാളികളില്‍ 310 പേരും ഈ നിര്‍ദേശം അംഗീകരിച്ചു. കോടതിയില്‍ പോയി ഇതിനോടകം അന്തിമ അനുകൂല വിധി നേടിയ മൂന്ന് പേര്‍ക്ക് മുഴുവന്‍ ശമ്പളത്തുക ലഭിക്കും.

അതേസമയം, വീസ, പാസ്പോർട്ട് കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നു മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി മൊബൈൽ കോടതി, അബുദാബി പൊലീസ്, കമ്പനിയുടേയും വിവിധ രാജ്യങ്ങളുടെ എംബസികളുടേയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുമായി നടത്തിയ ചർച്ചയാണ് ഫലം കണ്ടത്

രണ്ടു ജോർദാനി സഹോദരന്മാരും ഒരു സ്വദേശിയും ചേർന്നാണ് അൽ വസീത കാറ്ററിങ് കമ്പനി നടത്തിയിരുന്നത്. സൈനിക ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്നതായിരുന്നു കമ്പനിയുടെ പ്രധാന ലാഭം. എന്നാൽ ഈ ചുമതലയിൽ വീഴ്ച വരുത്തിയതോടെ കരാർ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളം പോലും നല്കാനില്ലാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു. 2018 ജൂലൈയിൽ ഉടമസ്ഥർ മുങ്ങിയതോടെ തൊഴിലാളികൾ പെരുവഴിയിലായി. പിന്നീട് വിവിധ സംഘടനകൾ നൽകുന്ന ഭക്ഷണവും ചില്ലറ സഹായവുമായിരുന്നു ഇ തൊഴിലാളികളുടെ ഏക ആശ്രയം . തിരിച്ച നാട്ടിലേക്ക് പോകാൻ പോലും ആകാതെ ഉള്ള ദുരിതത്തിനാണ് ഇപ്പോൾ അറുതി ആയിരിക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (11 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (15 minutes ago)

. പവന് 160 രൂപയുടെ കുറവ്  (30 minutes ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (32 minutes ago)

200 ലേറെ വെടിയുണ്ടകളും  (36 minutes ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (45 minutes ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (54 minutes ago)

50 കോടി അനുവദിച്ചു  (57 minutes ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

തെളിവ് നൽകി ഭീകരൻ  (1 hour ago)

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു  (1 hour ago)

അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അ  (1 hour ago)

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും  (2 hours ago)

Malayali Vartha Recommends