Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്

20 JANUARY 2019 01:34 PM IST
മലയാളി വാര്‍ത്ത

യു.എസിലെ കാലിഫോർണിയയിലുള്ള യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് സെൽഫിയെടുക്കുമ്പോൾ കൊക്കയിൽ വീണ് കതിരൂരിലെ ദമ്പതിമാർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി പോലീസ്. ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് കഴിഞ്ഞ വർഷം വര്‍ഷം ഒക്ടോബറില്‍ കാലിഫോര്‍ണിയയിലെ യോസ്മിറ്റിലെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റില്‍ നിന്നും വീണ് മരിച്ചത്.

യാത്രകള്‍ നടത്തി ഫോട്ടോഷൂട്ടുകള്‍ നടത്തി ഇന്‍സ്റ്റാഗ്രാമില്‍ താരങ്ങളായി മാറിയവരും, കാലിഫോര്‍ണിയയില്‍ കഴിയുന്നവരുമായ ഇന്ത്യന്‍ പ്രവാസികളായിരുന്നു ഇവര്‍. ഇവർ ഈ കൊടുമുടിയില്‍ നിന്നും കാല്‍ തെറ്റി 800 അടി താഴ്ചയിലേക്ക് വീണ് മരിച്ചത് മദ്യപിച്ച്‌ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റിയിരുന്നതിനാലാണെന്ന് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ മാസം പുറത്ത് വന്നിരിക്കുന്ന ഇവരുടെ ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ ഇവര്‍ എത്രമാത്രം മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവര്‍ മയക്കുമരുന്നുപയോഗിച്ചിരുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തലയ്ക്കും കഴുത്തിനും നെഞ്ചിനും ഉദരഭാഗത്തിനും കടുത്ത പരുക്കേറ്റതാണ് ദമ്ബതികളുടെ മരണത്തിന് കാരണമായിത്തീര്‍ന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ ശരീരത്തില്‍ നിന്നും ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെടുത്തിരുന്നുവെന്നാണ് സ്റ്റാനിസ്ലൗസ് കൗണ്ടി കൊറോണറുടെ ഓഫീസില്‍ നിന്നുമുള്ള ടോക്സിക്കോളജി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

ദമ്ബതികളുടെ ശരീരത്തില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ഫോറന്‍സിക് പാത്തോളജിസ്റ്റായ ഡോ. സുന്‍ഗ്-ഊക്ക് ബെയ്ക്കാണി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ ശരീരത്തില്‍ എത്ര മാത്രം മദ്യമുണ്ടായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് അസിസ്റ്റന്റ് മാരിപോസ കൗണ്ടി കൊറോണറായ ആന്‍ഡ്രിയ സ്റ്റിയുവാര്‍ട്ട് പറയുന്നത്. ഇവര്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍ തെറ്റി വീണാണ് മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ച്‌ വിഷ്ണു വിശ്വനാഥിന്റെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായിരുന്ന വിഷ്ണുവും മീനാക്ഷിയും 2014-ലാണ് വിവാഹിതരായത്. വിഷ്ണു കാലിഫോർണിയയിലെ സിഡ്‌കോ സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനീയറായിരുന്നു. മരണപെടുന്നതിനും ഒരുവർഷം മുമ്പായിരുന്നു ഇരുവരും നാട്ടിൽവന്ന് തിരിച്ചുപോയത്.

അവധി ആഘോഷിക്കാനായിരുന്നു വിഷ്ണുവും മീനാക്ഷിയും ഇവിടെ വന്നത്. എന്നാല്‍ ട്രക്കിംഗിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ചിന്നിചിതറിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

സ്‌കൈഡൈവും മലകയറ്റവും ഇഷ്ടപ്പെടുന്ന ഇരുവരും ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജിലെ പഠനകാലത്തായിരുന്നു പ്രണയത്തിലായതും, വിവാഹിതരായതും. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ തന്നെ ഇരുവരുടെയും സാഹസികതയോടെയുള്ള കടുത്ത പ്രണയം മനസിലാക്കാൻ കഴിയുമായിരുന്നു. യാത്രയോട് തനിക്കും ഭര്‍ത്താവിനുമുള്ള അടങ്ങാത്ത അഭിനിവേശത്തെ പറ്റി മീനാക്ഷി തന്റെ ബ്ലോഗിലൂടെ വിവരിച്ചിട്ടുണ്ട്.

തങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തിയ യാത്രകളുടെ ചിത്രങ്ങളും വിവരണങ്ങളും ഇവരുടെ ബ്ലോഗില്‍ കാണാം. വെനീസിലെ ഗൊന്‍ഡോല, പിസയിലെ ചെരിഞ്ഞ ഗോപുരം, വത്തിക്കാന്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ഇവര്‍ എടുത്ത ഫോട്ടോകള്‍ ബ്ലോഗില്‍ കാണാം. തന്റെ മാനസിക സമ്മര്‍ദം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മീനാക്ഷി വെളിപ്പെടുത്താറുണ്ടായിരുന്നു.

സാഹസികയാത്രകള്‍ ഇഷ്ടപ്പെട്ട വിഷ്ണുവും മീനാക്ഷിയും ഈ ലോകത്തോട് ഒന്നിച്ച് യാത്ര പറയുന്നതും  ട്രക്കിങ്ങിനിടയിലാണ്. സെല്‍ഫിയെടുക്കുന്നതിന് ഇടയില്‍ അവരെ മരണം കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാൻ ആയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (18 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (40 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (52 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

Malayali Vartha Recommends