Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

പ്രളയം മറന്ന് സർക്കാരിന്റെ പ്രവാസി ധൂർത്ത് ; ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ; ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടക്കും

21 JANUARY 2019 12:10 PM IST
മലയാളി വാര്‍ത്ത

പ്രളയം മറന്ന് സർക്കാരിന്റെ പ്രവാസി ധൂർത്ത്. ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനം ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടക്കും. കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഗൾഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തിൽ നടക്കാൻ പോകുന്ന രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബായിൽ ലോക കേരള സഭ മേഖല സമ്മേളനം നടക്കുക. ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയാണ് ലോക കേരള സഭ.

ഫെബ്രുവരി 15നും 16നും മിലേനിയം ഹോട്ടലിലും എത്തിസലാത്ത് അക്കാദമി ഹാളിലുമാണ് സമ്മേളനം നടത്തുന്നത്. 15ന് വൈകിട്ട‌് ഏഴിന് എത്തിസലാത്ത് മൈതാനത്ത‌് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളെ അഭിസംബോധനചെയ്യും. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ‌് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പ്രളയദുരിതത്തിലായവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യം നിലനിൽക്കെ, അത് പരിഹരിക്കാനുള്ള സഹായം ചെയ്യാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്ന സർക്കാർ, പദ്ധതി വിഹിതത്തിൽ നിന്ന് പണം മുടക്കിയാണ് സഭ ഒരുക്കുന്നത്. ലോക കേരള സഭക്ക് വേണ്ട തുക ചെലവഴിക്കാൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.

കഴിഞ്ഞ വർഷം നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിച്ച ലോക കേരള സഭയുടെ ആദ്യ പാദത്തിന് 4 കോടി രൂപയായിരുന്നു ചെലവ്. ഇത്തവണ മന്ത്രിമാരും ഉദ്യോഗസ്ഥരും കലാകാരന്മാരും ഉൾപ്പെടെയുള്ളവരുടെ യാത്രയ്ക്കും താമസത്തിനുമൊക്കെയായി വൻ ചെലവു വരുമെന്നാണു കണക്കാക്കുന്നത്. മുഖ്യമന്ത്രിയാണ് സഭ ഉദ്ഘാടനം ചെയ്യുക. സ്പീക്കർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, മറ്റു മന്ത്രിമാർ, നോർക്ക റൂട്സിന്റെ 3 വൈസ് ചെയർമാൻമാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രളയ ദുരന്തത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബർ 30ന് ചേർന്ന ലോക കേരളസഭാ സെക്രട്ടേറിയറ്റാണ് ദുബായിലും യൂറോപ്പിലുമായി മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തയാറെടുപ്പിനുള്ള യോഗം ഡിസംബർ 22ന് ദുബായിൽ നടത്തി. ഇരുന്നൂറോളം അംഗങ്ങൾ ദുബായ് സമ്മേളനത്തിൽ പങ്കെടുക്കും. യുഎഇക്കു പുറമേ മറ്റു ഗൾഫ് നാടുകളിൽ നിന്നുള്ളവരും കേരളത്തിൽ നിന്നുള്ള സംഘവും എത്തുന്നുണ്ട്.

മിലേനിയം ഹോട്ടലിൽ ആദ്യ ദിവസം ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളാണ് ചർച്ച ചെയ്യും. എത്തിസലാത്ത് അക്കാദമി ഹാളിലാണ് സാംസ്കാരിക പരിപാടി. ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരത്തിന് 8 ലക്ഷം രൂപ ചെലവു വരുമെന്നു യോഗ മിനിറ്റ്സിൽ പറയുന്നുണ്ട്. 3 ഗായകർ ഉൾപ്പെടുന്ന ഇന്ത്യൻ ബാൻഡ്, 10 യുഎഇ നർത്തകർ പങ്കുചേരുന്ന ബോളിവുഡ് സംഘത്തിന്റെ കലാപരിപാടി, 20 യുഎഇ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പഞ്ചവാദ്യം തുടങ്ങിയവയാണ് മറ്റു സാംസ്കാരിക പരിപാടികൾ. ഇതിന്റെ ചെലവു വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ലോക കേരള സഭയ്ക്കു കീഴിൽ പ്രവാസികളും തദ്ദേശീയരുമായ 98 പേരെ ഉൾപ്പെടുത്തി സർക്കാർ ഏഴു സ്റ്റാൻഡിങ് കമ്മിറ്റികൾക്കു രൂപം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാം സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ പ്രമുഖ വ്യവസായി രവി പിള്ളയാണ്. പ്രവാസി നിക്ഷേപവും സുരക്ഷയും കൈകാര്യം ചെയ്യുന്ന രണ്ടാം സ്റ്റാൻഡിങ് കമ്മിറ്റിയെ എം.എം.യൂസഫലി നയിക്കും. പ്രവാസികളുടെ പുനരധിവാസം നോക്കേണ്ട കമ്മിറ്റിയിൽ ഡോ.ആസാദ് മൂപ്പനെയും കുടിയേറ്റ കമ്മിറ്റിയിൽ സി.വി.റപ്പായിയെയും ചെയർമാന്മാരാക്കി. ഇവരുടെ സേവനം മുഖ്യമന്ത്രി വിദേശയാത്രകളിൽ ഉപയോഗിച്ചിരുന്നു.

അടുത്തിടെ ലാകകേരളസഭയുടെയും അവയുടെ സ്റ്റാൻഡിങ് കമ്മിറ്റികളുടെയും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുകയുണ്ടായി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തൽ തുടങ്ങിയവയാണു ചുമതലകളെങ്കിലും അതെന്നും ഇതുവരെ നടപ്പാലായിട്ടില്ല.

അതേസമയം കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങുമ്പോൾ തന്നെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാൻ കേരളത്തിന് കൈത്താങ്ങായി യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിച്ചിരുന്നുവെങ്കില്‍ മറ്റു രാജ്യങ്ങളും കേരളത്തെ സഹായിക്കാനായി മുന്നോട്ടു വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. അര്‍ഹമായ വിദേശസഹായം കേന്ദ്രം തടഞ്ഞതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (13 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (52 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (57 minutes ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

Malayali Vartha Recommends