Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് സന്തോഷ വാർത്ത ; വേനലവധി ഇനി നിങ്ങൾക്ക് പൊള്ളില്ല; യാത്ര ക്ലേശം ഒഴിവാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് രംഗത്ത്

23 JANUARY 2019 02:46 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷ വാർത്ത .. വേനൽ കാലത്ത് യാത്ര ദുരിതം ഒഴിവാക്കാൻ ഗൾഫ്- കേരള മേഖലയിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ. ശ്യാം സുന്ദറാണ് ഇക്കാര്യം അറിയിച്ചത്.

മാർച്ച് 31നാണ് വേനൽക്കാല ഷെഡ്യൂൾ ആരംഭിക്കുന്നത്. ഇതുപ്രകാരം ആഴ്ചയിൽ 653 വിമാനങ്ങൾ ഉണ്ടാകും. നിലവിൽ 621 വിമാനങ്ങളാണുള്ളത്. കൈവശമുള്ള വിമാനങ്ങൾ പരമാവധി ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുക.

പ്രതിദിന പ്രവർത്തനക്ഷമത 13.3 മണിക്കൂർ എന്നത് 13.4 ആക്കും. കണ്ണൂരിലേക്കുള്ള യാത്രാ നിരക്ക് ഭീമമാണെന്നു പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കോഴിക്കോടിനെ അപേക്ഷിച്ച് വിമാനങ്ങൾ കുറവായതാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരക്ക് കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് കൊടുത്തിട്ടുണ്ട്. കണ്ണൂരിനും ദുബായ്ക്കുമിടയിൽ കൂടുതൽ സർവീസ് നടത്താൻ നിലവിലുള്ള വ്യവസ്ഥകൾ അനുവദിക്കുന്നില്ല. രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെ തീരുമാനിക്കേണ്ട കാര്യമാണത്.

ഇന്ത്യക്കും ഗൾഫിനുമിടയിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകൾ എല്ലാം ഉപയോഗപ്പെടുത്തിക്കഴിഞ്ഞതിനാൽ കൂടുതൽ സീറ്റുകൾ ലഭ്യമായാലേ ദുബായ് –കണ്ണൂർ സർവീസ് തുടങ്ങാൻ കഴിയൂ. അതിനു നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ വിമാനങ്ങൾ വാങ്ങുന്ന കാര്യം പരിഗണനയിലില്ല. അതിനു കടമ്പകൾ ഏറെയുണ്ട്. എന്നാൽ വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് കൂടുതൽ സർവീസ് നടത്തുന്നത് പരിഗണനയിലുണ്ട്. മൂന്നു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി 250 കോടി രൂപയുടെ ലാഭം ഈ വർഷം പ്രതീക്ഷിക്കുന്നുണ്ടെന്നും സിഇഒ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (18 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (40 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (52 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

Malayali Vartha Recommends