Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ഒട്ടേറെ പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച പാക്കിസ്ഥാൻ ഇനിയുമൊരു തവണകൂടി സൈനിക ഭരണത്തിലേക്ക് എത്തുമോ?

05 OCTOBER 2019 03:54 PM IST
മലയാളി വാര്‍ത്ത

ഒട്ടേറെ പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച പാകിസ്താന്‍ ഇനിയുമൊരു തവണകൂടി സൈനിക ഭരണത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ബലം നല്‍കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന നടപടിയാണ് പാകിസ്താനിലെ സര്‍ക്കാര്‍ നടപടികളില്‍ സൈന്യം അമിതമായി ഇടപെടുന്നുവെന്നത്. പാക് സെെനിക തലവൻ ഖമര്‍ ജാവേദ് ബജ്‌വ ഇടപെട്ട് രാജ്യത്തെ സമ്പന്നരുടെ യോഗം വിളിച്ചു ചേർത്തതാണ് ദുരൂഹത ഉയർത്തുന്നത് ബ്ലൂംബെര്‍ഗാണ് ഈ യോഗം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നീക്കം. സൈനിക മേധാവി ഖമർ ജാവേദ് വ്യവസായികളുടെ സ്വകാര്യയോഗം വിളിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവൽപിണ്ടിയിലുമാണ് യോഗം വിളിച്ചത്. എന്നാൽ യോഗം സംബന്ധിച്ച് വിശദീകരിച്ചവർ പേര് പുറത്തുവിടരുത് എന്ന നിബന്ധനയോടെയാണ് കാര്യങ്ങൾ പറഞ്ഞത്.

രണ്ട് യോഗങ്ങളിലും സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് സൂചനകൾ. സര്‍ക്കാരിന് ഇതുസംബന്ധിച്ച് ചില നിര്‍ദേശങ്ങളും സൈനിക മേധാവി നല്‍കിയത്രെ. എന്നാല്‍ എന്ത് തീരുമാനങ്ങളാണ് യോഗത്തില്‍ എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സൈനിക വക്താവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 1947ല്‍ രൂപീകരിക്കപ്പെട്ട ശേഷം ഒട്ടേറെ തവണ പട്ടാള അട്ടിമറിക്ക് പാകിസ്താന്‍ സാക്ഷിയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ പാകിസ്താന്‍ തകരുമെന്നാണ് സൈന്യത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട കടുത്ത ചില തീരുമാനങ്ങള്‍ പാക് സൈന്യം എടുത്തിട്ടുമുണ്ട്. പാകിസ്താന്‍ ബജറ്റിലെ പ്രധാന ഭാഗം പ്രതിരോധ മേഖലയ്ക്ക് വേണ്ടിയാണ് മാറ്റിവയ്ക്കാറ്. എന്നാല്‍ 2020ല്‍ പ്രതിരോധ ചെലവുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പാകിസ്താന്‍ സൈന്യം ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായം പാകിസ്താന് ലഭിക്കുന്നുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും പാകിസ്താനില്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറായിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഗള്‍ഫ് പര്യടനത്തില്‍ സൈനിക മേധാവിയും കൂടെയുണ്ടായിരുന്നു. പാകിസ്ഥാനിൽ നടന്ന നാല് പട്ടാള അട്ടിമറികളിൽ രണ്ടെണ്ണത്തിലും 111 ബ്രിഗേഡിലെ പട്ടാളക്കാരുടെ പങ്കാളിത്തം നിർണായകമായിരുന്നു. 1958, 1969, 1977, 1999 വർഷങ്ങളിലാണ് രാജ്യത്ത് പട്ടാള അട്ടിമറികൾ നടന്നത്. 2018ൽ പട്ടാളത്തിന്റെ പിന്തുണയും ഇമ്രാൻ ഖാന്രെ വിജയത്തിന് നിർണായകമായിരുന്നു. എന്നാൽ കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാന്റെ നിലപാടുകളോട് പട്ടാളത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (2 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (23 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (28 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (32 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (41 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends