സങ്കടമടക്കാനാവാതെ... കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...

കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മേലാടി പള്ളിക്കര സ്വദേശി വലിയ മഠത്തിൽ ഹാരിസ് (52) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നെസ്മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
പരേതനായ മൂസയുടെയും ബീപാത്തുവിന്റെയും മകനാണ്. ഷാഹിനയാണ് ഭാര്യ. നിലവിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha























