പിന്നിലേക്കെടുത്ത കാറിന്റെ ഇടയിൽപ്പെട്ട് പ്രവാസി ബാലികയ്ക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ഇന്ത്യൻ ബാലികയെ സംസ്കരിക്കാനാകാതെ രണ്ടു മാസമായി മോർട്ടറിയിൽ തന്നെ ആയിരിക്കേണ്ടി വന്ന ഭീതിയുണർത്തുന്ന സംഭവത്തിന് പിന്നാലെ ഇപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയും പുറത്തേക്ക് വസന്നിരിക്കുകയാണ്. പിന്നിലേക്ക് എടുക്കുകയായിരുന്ന കാറിടിച്ച് യുഎഇയില്‍ നാല് വയസുകാരി മരിച്ചതായുള്ള വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത. പ്രവാസി ബാലികയുടെ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. ദുബായിലെ ജബല്‍ അലിയില്‍ സ്കൂളിന് സമീപത്തായിരുന്നു ദാരുണമായ സംഭവം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരം 3.40നാണ് അപകടത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ആദില്‍ അല്‍ സുവൈദി വ്യക്തമാക്കുകയുണ്ടായി. ആഫ്രിക്കക്കാരിയായ ഒരു സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത് എന്നാണ് പറയുന്നത്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. അങ്ങനെ അതിവേഗത്തില്‍ പിന്നിലേക്ക് കുതിച്ചുവന്ന വാഹനം അമ്മയേയും കുഞ്ഞിനേയും ഇടിച്ചിട്ടു. അതോടൊപ്പം തന്നെ അപകടമുണ്ടാക്കിയ കാറിന്റെയും നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു കാറിന്റെയും ഇടയില്‍ പെട്ട് ചതഞ്ഞാണ് കുട്ടി മരിച്ചത്. നിലവിൽ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് കാറുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha