ദുബായിലെ ജനവാസ കേന്ദ്രങ്ങളിൽ നിത്യ സന്ദർശകരായി മാറി പാമ്പുകൾ... ജനവാസകേന്ദ്രങ്ങളിൽ ആണ് തുടർച്ചയായി പാമ്പുകളെ കാണുന്നത്

ദുബായിലെ ജനവാസ കേന്ദ്രങ്ങളിൽ നിത്യ സന്ദർശകരായി മാറിയിരിക്കുന്നു പാമ്പുകൾ. ജനവാസകേന്ദ്രങ്ങളിൽ ആണ് തുടർച്ചയായി പാമ്പുകളെ കാണുന്നത്. ഇത്തരത്തിൽ പാമ്പുകളെ കാണുന്നതിനാൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. ദുബായിലെ ജുമൈറ പാർക്കിനടുത്താണ് കൂടുതലായി പാമ്പുകളെ കാണപ്പെടുന്നത് ... ഈ പ്രദേശത്തെ നിവാസികൾക്കാണ് പാമ്പുകളുടെ കാര്യത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നത്
സ്കോട്ടിഷ് സ്വദേശി ഷോണ സ്ലാട്ടറാണ് വീടിന് പുറത്തായി ആദ്യം പാമ്പിനെ കണ്ടത് . കഴിഞ്ഞ നാലുവർഷമായി ജുമൈറ പാർക്കിൽ താമസിക്കുന്ന വ്യക്തിയാണ് ഇവർ .. ഇക്കഴിഞ്ഞ ഞ്ഞ ഓഗസ്റ്റിലാണ് അത്തരത്തിൽ ആദ്യമായി പാമ്പിനെ കണ്ട സംഭവം ഉണ്ടായത് . അണലി വിഭാഗത്തിലുള്ള പാമ്പായിരുന്നു അത് എന്ന് പറയുന്നു ...
പക്ഷെ ആ പാമ്പിനെ അന്ന് വീട്ടുജോലിക്കാരൻ കൊല്ലുകയായിരുന്നു എന്ന് പറയുന്നു . നവംബർ രണ്ടിനും ഇതേ വീടിന് പുറത്ത് പാമ്പിനെ കണ്ടത് കൂടുതൽ പരിഭ്രാന്തിയുണ്ടാക്കി. കുട്ടികൾ കളിക്കുന്നതിന് തൊട്ടടുത്തായാണ് പാമ്പ് വന്നത്. ഇതിനിടെ ജുമൈറ പാർക്ക് നിവാസിയായ ഹന സവായയും സ്വന്തം വീടിന് പുറത്തുവെച്ച് പാമ്പിനെ കണ്ടിരുന്നു. തുടർച്ചയായി വിഷപാമ്പുകളെ കാണുന്നതിൽ ജനങ്ങൾ ഭീതിയിലാണ്
അതേസമയം പാമ്പിനെ അകറ്റാൻ വ്യക്തമായ മാർഗനിർദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി അധികൃതർ നൽകുന്നത്. പാമ്പിനെ കണ്ടാൽ ഉടൻ വിവരം മുൻസിപാലിറ്റിയെ അറിയിക്കണമെന്നാണ് നിർദേശം. മുൻസിപാലിറ്റിയിൽനിന്ന് നൽകുന്ന സ്പ്രേ വീടിനും ചുറ്റും ഗാർഡനിലും തളിക്കാനും നിർദേശമുണ്ട്. ദുബായിൽ പാമ്പുകളെ കൂടുതലായി കാണപ്പെടുന്ന സമയമാണിതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha