ദുബായ് അവിയർ മാർക്കറ്റിലേക്കുള്ള വഴിമധ്യേ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച് കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറന്‍റെ മകൻ കെ.ടി. ഹക്കീം ആണ് മരിച്ചത്

ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു ..ദുബായ് അവിയർ മാർക്കറ്റിലേക്കുള്ള വഴിമധ്യേ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച് കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറന്‍റെ മകൻ കെ.ടി. ഹക്കീം ആണ് മരിച്ചത് ..52 വയസ്സായിരുന്നു.
നവംബർ പതിനെട്ടിന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്
സംഭവസ്ഥലത്തു തന്നെവെച്ച് മരണം സംഭവിക്കുകയായിരുന്നു. ഗോൾഡൻ ഏജ് ജനറൽ ട്രേഡിങ്ങിന്‍റെ ഓണറായ ഹകീമും പാർട്ണർമാരും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് നിസാര പരിക്കുണ്ട്.
ഭാര്യ: ഫാത്തിബി. മക്കൾ: ഫഹീം, ഹസ്ന, ഹിബ. മാതാവ്: റാബിയ. നാട്ടിലുള്ള കുടുംബത്തിന്‍റെ സമ്മതപ്രകാരം ഹക്കീമിന്‍റെ മയ്യിത്ത് ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ മറവു ചെയ്യും. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ ആണ് ഇതിനായുള്ള പേപ്പർവർക്കുകൾ പുരോഗമിക്കുന്നത്
https://www.facebook.com/Malayalivartha