യാത്രാപ്രശ്‌നം: ജിസിസി നിവേദനം നല്‍കും

രാജ്യാന്തര ഹബ് പട്ടികയില്‍ കേരളത്തില്‍നിന്നുള്ള വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തുക, കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കുക എന്നീ ആവശ്യങ്ങളുമായി ജിസിസി കോ-ഓര്‍ഡിനേഷന്‍ ജനപ്രതിനിധികള്‍ക്കു കത്തയച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രവാസികാര്യ മന്ത്രി, ചീഫ് വിപ്പ്, മുഴുവന്‍ എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ക്കാണ് ഒന്നാംഘട്ടമെന്ന നിലയില്‍ കത്തുകള്‍ അയച്ചിരിക്കുന്നത്. സമിതിയുടെ ഖത്തറില്‍നിന്നുള്ള ഭരണസമിതി അംഗം കെ.കെ. ഉസ്മാന്റെ നേതൃത്വത്തില്‍ ഒരുസംഘം കേന്ദ്രവ്യോമയാന മന്ത്രിയെ നേരിട്ടുകണ്ടു നിവേദനം നല്‍കും. അടുത്ത മാസം കോഴിക്കോട് വിമാനത്താവളം സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ എ.കെ. ശ്രീവാസ്തവയെ നേരില്‍ കാണാനും ശ്രമിക്കുന്നതായി സമിതി ഭാരവാഹികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha