നാട്ടിലെത്തുന്ന പ്രവാസികൾ കരുതിയിരിക്കണം; രാജ്യാന്തര അതിർത്തികൾ അടച്ചു 498 പേർക്ക് കൊറോണ, ഇന്ത്യ ഇനി നേരിടാനിരിക്കുന്നത്

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി. രോഗബാധിതരായവരുടെ എണ്ണം 480 ആയി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ സമൂഹ വ്യാപനം സംശയിക്കുന്നതിനാൽ തന്നെ കേന്ദ്ര സർക്കാരും സംസ്ഥന സർക്കാരുകളും കൂടുതൽ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. എല്ലാ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകികഴിഞ്ഞു. സീപോർട്ട്, ഏയർപോർട്ട്, റെയിൽ പോർട്ട് , ഉൾപ്പെടെ 107 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം എന്നത്. 23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇന്ന് അർദ്ധരാത്രി മുതൽ, ആഭ്യന്തര വിമാന സർവ്വീസ് പൂർണ്ണമായും നിർത്തിവയ്ക്കുന്നതായിരിക്കും. എന്നാൽ വിദേശത്തേക്കുള്ള സർവീസുകൾ നേരത്തെ നിർത്തിയിരുന്നു. മലേഷ്യയിൽ നിന്ന് 104 പേരെയും ഇറാനിൽ നിന്ന് 600 പേരെയും തിരിച്ചെത്തിക്കുകയുണ്ടായി. ഇവരെ കരുതൽ സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ. ഒപ്പം ദില്ലിയിൽ ഇന്ന് പകുതി ബസുകൾ മാത്രമാണ് സർവീസ് നടത്തുക.
അതേസമയം കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കൂടുതൽ കേസുകളും പ്രവാസലോകത്ത് നിന്നെത്തിയവരിൽ നിന്നാണെന്ന് കണ്ടെത്തിയതിന്നെ തുടർന്ന് കർശന ജാഗ്രതയാണ് പുലർത്തിപ്പോരുന്നത്. സംസ്ഥാനത്ത് നിലവിൽ 93 കൊറോണ ബാധിതർ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെമാത്രം 28 പേർക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുകയുണ്ടായിഅതിൽ ഇന്ന് പുലർച്ചെ രണ്ടുപേർക്കും സ്ഥിരീകരിച്ചു. അതിൽ 25 പേര് ദുബായിൽ നിന്നെത്തിയവരാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയുണ്ടായി. കടുത്ത നിയന്ത്രണങ്ങളുള്ള കാസര്‍കോടിനു പുറമേ കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് തന്നെ. ഒപ്പം പത്തനംതിട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കലക്ടര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിയമം ലംഘിച്ച് കറങ്ങി നടന്നാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തുകയുണ്ടായി. അറസ്റ്റും പിഴയും അടക്കമുള്ള കര്‍ശന നടപടികളാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മൊബൈൽ കന്പനികളുടെ സഹായം തേടിയിട്ടുണ്ട്. ടവര്‍ ലൊക്കേഷൻ മാറുന്നുണ്ടോ എന്ന് നോക്കിയായിരിക്കും നടപടി എടുക്കുക.
അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരം അയൽക്കാരെയും അറിയിക്കും. ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നമ്പറും നൽകുന്നതായിരിക്കും. രോഗ വ്യാപനത്തിനെതിരെ കര്‍ശന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ അതേ നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി.
ലോക്ക് ഡൗൺ നടപടികൾ ഇങ്ങനെ:
നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും വീട്ടിൽ തന്നെ കഴിയണം, നിരീക്ഷണ നിര്‍ദ്ദേശം ലംഘിച്ചാൽ അറസ്റ്റും പിഴയും ഉണ്ടാകും, ആൾക്കൂട്ടങ്ങളെ ഒരിക്കലും അനുവദിക്കില്ല, വേണ്ടിവന്നാൽ 144 പ്രഖ്യാപിക്കും, വിദേശത്ത് നിന്ന് വരുന്നവര്‍ അധികൃതരെ അറിയിച്ചിരിക്കണം, ഇതരസംസ്ഥാന തൊഴിലാളികൾ പ്രത്യേക ക്യാന്പുകളിൽ കഴിയണം, എല്ലാ ജില്ലകളിലും കൊവിഡ് ചികിത്സക്ക് പ്രത്യേകം ആശുപത്രികൾ ഉണ്ടാകും, വിമാനത്താവളത്തിൽ ഇറങ്ങുന്നവര്‍ക്ക് ഐസൊലേഷൻ സെന്ററുകൾ സജ്ജീകരിക്കും.
https://www.facebook.com/Malayalivartha