ദുബായിൽ മലയാളികൾക്ക് കനത്ത ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ; വെല്ലുവിളിയാകുന്നത് മലയാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകൾ, തിങ്കളാഴ്ച വരെ 19 ഇന്ത്യക്കാർക്കാണ് യുഎഇയിൽ വൈറസ് സ്ഥിരീകരിച്ചത്; കേരളത്തിലും പ്രവാസികൾ അനവധി,കാരണം ഇതാണ്

തിങ്കളാഴ്ച വരെ 19 ഇന്ത്യക്കാർക്കാണ് യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒപ്പം ഇവരിൽ രണ്ടുപേർ രോഗവിമുക്തിയും നേടിയിട്ടുണ്ട്. എന്നാൽ ഇത് മുൻനിർത്തി ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാംപുകളിലും കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായിലെ കോൺസൽ ജനറൽ വിപുലിനാണ് നോർക്ക മുഖേന കേരളം കത്തയച്ചത്. എന്നാൽ ദെയ്റയിൽ, പ്രത്യേകിച്ച് നയിഫ് ഏരിയയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ താമസിക്കുന്ന ഇടങ്ങളിലാണ് അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടത്.
അടുത്തിടെ കേരളത്തിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിതരിൽ ഭൂരിപക്ഷവും വന്നത് ദുബായിൽ നിന്നായിരുന്നു എന്നത് ഏവരിലും ഞെട്ടൽ ഉളവാക്കിയിരുന്നു. ഒപ്പം ഇവരിൽ മിക്കവരും ദെയ്റ നായിഫിൽ താമസിച്ചിരുന്നവരുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടെ കഴിയുന്നവർക്ക് കൂടുതൽ ശ്രദ്ധയും മുൻകരുതലുകളും വേണമെന്ന് കേരളം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തേക്ക് എത്തിയത്. അതോടപ്പം തന്നെ തൊഴിലാളികൾക്ക് സുരക്ഷയും കൃത്യമായ ഭക്ഷണവും ചികിൽസയും ഉറപ്പാക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്തിൽ അഭ്യർഥിക്കുന്നു.
മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന മേഖലയാണ് ദെയ്റ നായിഫ് എന്ന പ്രദേശം. കൂടുതലും കാസർകോട്, കണ്ണൂർ, തൃശൂർ സ്വദേശികള്‍ വർഷങ്ങളായി ചെറുകിട ബിസിനസ് ചെയ്തുവരികയാണ് ഇവിടെ. മൊബൈൽ ഫോൺ, ഫോൺ അനുബന്ധ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങിയവ മിതമായ വിലയ്ക്ക് ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. എന്നാൽത്തന്നെയും ചൈനയിൽ നിന്ന് മൊത്തമായി കൊണ്ടുവരുന്ന ഉത്പന്നങ്ങളുടെ പ്രധാന ഉപയോക്താക്കൾ ആഫ്രിക്കൻ രാജ്യക്കാരായിരുന്നു.
ഒപ്പം കഴിഞ്ഞ കുറേ വർഷങ്ങളായി ആഫ്രിക്കക്കാർ നേരിട്ട് ചൈനയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നതിനാൽ ഇവരിൽ പലരും ബിസിനസ് രംഗത്ത് പിടിച്ചു നിൽക്കാൻ പാടുപെടുകയായിരുന്നു. ആ സന്ദർഭത്തിലാണ് ഇവരുടെ ഇടയിൽ കോവിഡ് –19 വ്യാപകമായത് എന്നാണ് ലഭ്യമാകുന്ന വിവരം. കാസർകോട് രോഗം പരത്തിയ യുവാവ് ഇവരുടെ ഇടയിലാണ് ദുബായിലേക്ക് വന്നാൽ താമസിക്കാറ്.
ആയതിനാൽ തന്നെ കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ആവശ്യപ്പെട്ടിരുന്നു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha