കോഴിക്കോട് എയര്‍പോര്‍ട്ട് അടച്ചിടുന്നതില്‍ പ്രവാസികള്‍ക്ക് ആശങ്ക

കോഴിക്കോട് എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണിക്കായി ബദല്‍ സംവിധാനങ്ങളില്ലാതെ ഭാഗികമായി അടച്ചിടുന്നതില്‍ പ്രവാസികളുടെ ആശങ്ക കോഴിക്കോട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. വിവിധ സംഘടനാ പ്രതിനിധികളേയും പ്രാദേശിക കൂട്ടായ്മകളേയും സംഘടിപ്പിച്ചാണ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചത്.
സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും വളരെ തിരക്കേറിയ സമയത്ത് എയര്‍പോര്‍ട്ട് ഭാഗികമായി അടക്കുന്നതിലുള്ള ആശങ്ക യോഗത്തില്‍ ഉയര്‍ന്നുവന്നു. മാസങ്ങളോളം എയര്‍പോര്‍ട്ട് അടച്ചിടേണ്ടി വന്നാല്‍ അന്താരാഷ്ട്ര പദവി തന്നെ നഷ്ടപ്പെടുമോ എന്നുള്ള ഉത്കണ്ഠയും യോഗത്തിലുണ്ടായി. മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ഈ വിഷയത്തിലും ഗവണ്‍മെന്റുകള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha