ദുബായില്‍ തൊഴിലാളി കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനം

തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനും സ്മാര്‍ട് സംവിധാനങ്ങള്‍ വഴി പാര്‍പ്പിടകേന്ദ്രങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തൊഴില്‍കാര്യ സ്ഥിരം സമിതി. തൊഴിലാളികളുടെ പൂര്‍ണസംരക്ഷണം ഉറപ്പാക്കുകയാണു ലക്ഷ്യം. താമസകേന്ദ്രങ്ങളുടെ നിലവാരം, എത്രപേര്‍ താമസിക്കുന്നു, തൊഴിലാളികളുടെ പൂര്‍ണവിവരം തുടങ്ങിയവ ഇതുവഴി മനസ്സിലാക്കാനാകും. ചിത്രങ്ങളും വിഡിയോയും ഇങ്ങനെ അയയ്ക്കാനാകും. ഏറ്റവും വേഗത്തിലും സുതാര്യമായും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് അയയ്ക്കാനാകുമെന്നതാണ് സംവിധാനത്തിന്റെ നേട്ടം.
ലേബര്‍ക്യാംപുകളില്‍ പരിശോധന നടത്തുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്മാര്‍ട് സംവിധാനം വഴി വിശദാംശങ്ങള്‍ തല്‍സമയം സമിതി ആസ്ഥാനത്തേക്ക് അയയ്ക്കാന്‍ കഴിയുമെന്നു സമിതി ചെയര്‍മാനും എമിഗ്രേഷന്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടറുമായ മേജര്‍ ജനറല്‍ ഒബൈദ് മൊഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. പരിശോധന നേരിട്ടു വിലയിരുത്താനും തുടര്‍നടപടികള്‍ക്കു രൂപം നല്‍കാനും ചെയര്‍മാന് ഇതുവഴി കഴിയും. കമ്പനികളുടെ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. തൊഴിലാളികളുടെ അവകാശസംരക്ഷണവും കമ്പനികളുടെ അച്ചടക്കവും ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഓരോ ആഴ്ചയും പരിശോധന നടത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha