പ്രവാസി മലയാളികൾക്ക് സൗദിയുടെ കരുതൽ; കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ ഫൈനല്‍ എക്സിറ്റ് നേടിയ ശേഷവും സൗദിയില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ അവസരമൊരുക്കി സൗദി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയം

പ്രവാസി മലയാളികൾക്ക് സൗദിയുടെ കരുതൽ. തൊഴിൽ കരാർ അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കാണ് സൗദി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയമാണ് അനുബന്ധ വകുപ്പുകളുമായി ചേര്‍ന്ന് ഇതിനുള്ള അവസരം ഏര്‍പ്പെടുത്തുന്നത്. കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ ഫൈനല്‍ എക്സിറ്റ് നേടിയ ശേഷവും സൗദിയിൽ കുടുങ്ങിയ പ്രവാസി തൊഴിലാളികൾക്കാണ് ഈ സമീപനം ആശ്വാസമാകുന്നത്. തങ്ങളുടെ തൊഴില്‍ സ്ഥാപങ്ങളുമായുള്ള കരാര്‍ അവസാനിപ്പിച്ച പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായുള്ള അപേക്ഷ മാനവ വിഭവ മന്ത്രാലയത്തിന് തൊഴിൽ ധാതാവിന് സമര്‍പ്പിക്കാം.
കൊറോണാ പശ്ചാത്തലത്തില്‍ വിദേശ യാത്രകള്‍ മുഴുവന്‍ നിര്‍ത്തിവെച്ച വേളയിലും മന്ത്രാലയം അപേക്ഷ പരിഗണിക്കുകയും അനുമതിയായാലും മറിച്ചായാലും അത് ഉടന്‍ മറുപടിയായി അറിയിക്കുകയും ചെയ്യും. മറുപടി അപേക്ഷ സമര്‍പ്പിച്ച് അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം അയക്കും. പതിനാല് ദിവസങ്ങള്‍ക്കിടയില്‍ ഒരു അപേക്ഷ സമര്‍പ്പിക്കാനായിരിക്കും അനുമതി. അപേക്ഷയില്‍ അക്കാലയളവില്‍ രാജ്യം വിടാനാഗ്രഹിക്കുന്ന മുഴുവന്‍ തൊഴിലാളികളെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കണം.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഫൈനല്‍ എക്സിറ്റ് വിസ പ്രവാസി തൊഴിലാളികയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി ലഭിച്ചിരിക്കണം എന്നിവ ഈ സൗകര്യം സംബന്ധിച്ച് ഇതുവരെ അറിവായ നിബന്ധനകളില്‍ ഉൾപ്പെടുന്നു. തൊഴില്‍ ദാതാവ് തൊഴിലാളികളുടെ അവകാശങ്ങളും മറ്റു ബാധ്യതകളും തീര്‍ത്തിട്ടുണ്ടായിരിക്കണം. മടങ്ങുന്ന തൊഴിലാളിയ്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കനുസൃതമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം. തൊഴിലാളിയുടെ യാത്ര തടയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം.
വിമാന കമ്പനി നിശ്ചയിക്കുന്ന സമയക്രമമനുസരിച്ചുള്ള ടിക്കറ്റ് കൈവശമുണ്ടായിരിക്കണം. പ്രവാസിയെ വിമാനത്താവളത്തിലേയ്ക്ക് എത്തിക്കുകയും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനുള്ള രസീത് ഹാജരാക്കുകയും വേണം. സമര്‍പ്പിക്കുന്ന വിവരങ്ങളില്‍ കാണുന്ന പൊരുത്തക്കേടുകള്‍ക്ക് സ്ഥാപനവും അതിന്റെ പ്രതിനിധിയും ഉത്തരം പറയേണ്ടി വരും. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയിൽ നിന്ന് പ്രവാസികളെ അവരുടെ നാടുകളിലേയ്ക്ക് അയക്കുക.
ശക്തമായ പ്രതിരോധ നടപടികള്‍ക്കിടയിലും സൗദി സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്ന മാനുഷിക പരിഗണന കളുടെ തുടര്‍ച്ചയായായി പുതിയ നീക്കവും വിലയിരുത്തപ്പെടുന്നു. നാട്ടില്‍ അവധിക്കുപോയി ഇഖാമ, റീ എന്‍ട്രി കാലവധി അവാസാനിച്ച വിദേശികള്‍ക്ക് അവ പുതുക്കുന്നതിനും നീട്ടി നല്‍കുന്നതിനും അവസരം ഒരുക്കുമെന്ന് സൗദി ജവാസാത് നേരത്തെ അറിയിച്ചിരുന്നു. https://mlsd.gov.sa/ar/node/482550 എന്ന ലിങ്കിലാണ് നാട് വിടുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha