ഹജ്: പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി കമ്മിറ്റി യോഗം

ഹജ് തീര്‍ഥാടനത്തിനു മുന്നോടിയായി ഓരോമാസവും കേന്ദ്ര ഹജ് കമ്മിറ്റി യോഗം ചേര്‍ന്നു പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനു ഖലീദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. ഹറം പരിസരത്തിന്റെയും തീര്‍ഥാടകര്‍ക്കുള്ള പൊതുഗതാഗത സ്‌റ്റേഷനുകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതികളൊരുക്കുമെന്നു ഹജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഈശ റവാസ് പറഞ്ഞു. ജനം അനുവാദമില്ലാതെ മക്കയിലേക്കുള്ള പാതകളില്‍ പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തും. ഇതു ലംഘിക്കുന്നവരില്‍നിന്നു പിഴ ഈടാക്കും. മിനായിലെ തീര്‍ഥാടക ക്യാംപുകളില്‍ എസി സ്ഥാപിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha