പ്രവാസികൾക്ക് വാർഷിക അവധി ഇനി നേരത്തെ തന്നെ ലഭ്യമാകും; കോറോണയിൽ താളം തെറ്റി അവധികൾ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായിയിരിക്കുകയാണ്. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനാജ്മെന്റ് അതോരിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'ഏര്‍ലി ലീവ്' പദ്ധതി നടപ്പാക്കുന്നത് എന്നാണ് റിപ്പോർട്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിവരുന്നത്. ആയതിനാൽ തന്നെ യുഎഇയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ ഘട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുവദിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. തുടർന്ന് വാര്‍ഷിക അവധി ആവശ്യമായ തീയ്യതികള്‍ അറിയിക്കാന്‍ ജീവനക്കാരോട് തൊഴിലുടമ ആവശ്യപ്പെടണം. അതല്ലെങ്കില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പരസ്പര ധാരണയില്‍ വേതനമില്ലാത്ത അവധി നല്‍കുകയും ചെയ്യാവുന്നതാണ്.
അതേസമയം പ്രയാസമേറിയ സമയത്ത് പ്രവാസികളെ സഹായിക്കാനും നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ഭരണകൂടം ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ വിലക്ക് കൂടി നീങ്ങിയതിന് ശേഷമേ പ്രവാസികള്‍ക്ക് ഇത് പ്രയോജനപ്പെുത്താനാകൂ എന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള ഒട്ടുമിക്കവരും തന്നെ ഗൾഫ് രാഷ്ട്രങ്ങളെ പൊതുവെ ആശ്രയിച്ച് പോരുന്നത്. ആയതിനാൽ മാർച്ച് 22 തുടങ്ങി ഇന്ത്യ ഗൾഫ് രാഷ്ട്രങ്ങൾ നിന്നുൾപ്പെടെ രാജ്യാന്തര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീങ്ങിയാൽ മാത്രമേ ഒട്ടുമിക്ക പ്രവാസികൾക്കും നാട്ടിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha