സ്‌കൂള്‍ ബസുകളില്‍ സുരക്ഷ ഉറപ്പാക്കും: വാഹനത്തിന്റെ വേഗം, വാഹനമോടിക്കുന്നവരെ കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്ന സംവിധാനവും തയ്യാര്‍

ഇന്ത്യയില്‍ മാത്രമല്ല വാഹനാപകടം വര്‍ദ്ധിക്കുന്നത്. മറിച്ച് വിദേശത്തും വാഹനാപകടം വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ വാഹനാപകടം കുറയ്ക്കുന്നതിനായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ ബസ് സമ്പ്രദായം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് സ്‌കൂള്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് വ്യക്തമാക്കി. ബസുകള്‍ നേരിട്ട് സ്‌കൂളിന്റെ കീഴില്‍ അല്ലെങ്കിലും ഇതൊരു അംഗീകൃത നിയന്ത്രിത ഗതാഗത പദ്ധതിയായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ സുരക്ഷാ വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങിയ ടാസ്‌ക് ഫോഴ്‌സാണ് ബസുകളുടെ ഓട്ടം നിയന്ത്രിക്കുക. ഐ.വി.എം.എസ്, സീറ്റ് ബെല്‍റ്റ്, എയര്‍കണ്ടീഷന്‍, സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങളുള്ള ബസുകളുടെ ഉടമകളുമായി അധികൃതര്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദന്ധങ്ങള്‍ പാലിക്കുന്ന ബസുടമകള്‍ക്കുമാത്രമാണ് അംഗീകാരം നല്‍കിയത്. ബസുകളില്‍ ഏര്‍പ്പെടുത്തുന്ന ഐ.വി.എം.എസ് സമ്പ്രദായം വാഹനമോടിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാന്‍ പറ്റുന്നതാണ്. വാഹനത്തിന്റെ വേഗം, വാഹനം ബ്രേക് ചെയ്യുന്ന രീതി തുടങ്ങിയവ സംബന്ധമായ വിവരങ്ങള്‍ റെക്കോഡ് ചെയ്യാന്‍ കഴിയും. അതിനാല്‍, വാഹനമോടിക്കുന്നവരെ കൃത്യമായി വിലയിരുത്താന്‍ കഴിയുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍, പുതിയ ബസ് സംവിധാനത്തില്‍ സീറ്റിങ് കപാസിറ്റിക്ക് അനുസരിച്ചു മാത്രമേ കുട്ടികളെ കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ. ഓരോ കുട്ടിക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധവുമാണ്. അതിനാല്‍, കൂടുതല്‍ കുട്ടികളെ കൊണ്ടുപോവാന്‍ കഴിയില്ല. ഈ സൗകര്യങ്ങളുള്ളതിനാല്‍ പല റൂട്ടുകളിലും നിലവില്‍ നല്‍കുന്നതിനെക്കാള്‍ 15 ശതമാനം നിരക്കുകള്‍ അധികം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ നാദാ, സിബിഡി, ദാര്‍സൈത്ത്, ഹംരിയ്യ, എം.ബിഡി, മുംതാസ്, മസ്‌കത്ത്, മത്ര, ഒമാന്‍ ഹൗസ്, റൂവി, വാദീ അദൈ, വല്‍ജ എന്നിവിടങ്ങളിലേക്ക് 16 റിയാലാണ് ഈടാക്കുന്നത്. വാദി കബീര്‍ ഷെല്‍ പമ്പ് വരെ 18 റിയാല്‍ ഈടാക്കും. ശേഷം 20 റിയാല്‍ ഈടാക്കും. അല്‍ അമിറാത്ത് 23റിയാല്‍, അല്‍ ഖുവൈര്‍ 23 റിയാല്‍, മദീന ഖാബൂസ് 23 റിയാല്‍, ഖുറം 23 റിയാല്‍, അല്‍ ഖുബ്‌റ 24 റിയാല്‍, അസൈബ 25 റിയാല്‍, ബോഷര്‍ 25 റിയാല്‍, ഗാല 25 റിയാല്‍ എന്നിങ്ങനെയാണ് സ്‌കൂള്‍ നിശ്ചയിച്ച നിരക്കുകള്‍. ചില റൂട്ടുകളില്‍ നേരത്തേ രക്ഷിതാക്കള്‍ നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 17 ഗതാഗത കമ്പനികളുമായി അധികൃതര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha