Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓര്‍ക്കാന്‍ ആകുന്നുള്ളു; കുറെ ആളുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ രാജ്യത്തിനു ലാഭം മാത്രം; അമേരിക്ക എന്ന സമ്ബന്നരാജ്യത്ത് മാസ്‌ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് തൂവാല കൊണ്ട് മുഖം മറച്ച്‌.മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

09 APRIL 2020 09:47 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുകയാണ്. രോഗമുക്തിക്കായി ലോക രാഷ്ട്രങ്ങൾ കഠിന പ്രയത്നം നടത്തുകയാണ്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് സമ്പന്ന രാഷ്ട്രമായ അമേരിക്കയിലാണ്. ോകം മുഴുവന്‍ കൊവിഡ് ബാധിക്കുമ്ബോഴും തുടക്കത്തില്‍ കാണിച്ച നിസംഗതയാണ് അമേരിക്കക്ക് വിനയായതെന്ന വിമര്‍ശനങ്ങളും ശക്തമാണ്. അമേരിക്കയിലുള്ള മാതാപിതാക്കള്‍ക്കും സഹോദരിക്കും കൊവിഡ് ബാധിച്ചതിനെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും മലയാളി യുവതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

സിന്‍സി അനില്‍ എന്ന യുവതി എഴുതിയ കുറിപ്പിപ്പ് ഇങ്ങനെ;

ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ… അമേരിക്കയില്‍ ചിക്കാഗോ യില്‍ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു…. അമേരിക്ക എന്ന സമ്ബന്ന രാജ്യത്തു മാസ്‌ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവര്‍ത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ …ഹോസ്പിറ്റലിലെ നനഞ്ഞ ഫ്‌ളോറില്‍ കാലുതെന്നി വീണ് തോള്‍ എല്ലിന് പൊട്ടല്‍ ഉണ്ടായി ലീവില്‍ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലില്‍ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്…

അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓര്‍ത്തിരുന്നത്… ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓര്‍ക്കാന്‍ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരെ എവിടെയോ ആര്‍ക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറിക്കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി… ഏതു കാര്യവും നമുക്ക് സംഭവിക്കുമ്ബോള്‍ ആണല്ലോ അതിന്റെ ഭീകരത അറിയാന്‍ സാധിക്കൂ…

ഇതുപോലൊരു പകര്‍ച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവന്‍ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നില്‍ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകള്‍ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു…

ഇന്ന് മാസ്‌കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു…ഭീഷണിപ്പെടുത്തുന്നു..കളിയില്‍ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട് ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകള്‍ ഉണ്ടാവില്ല…

സ്വന്തം ജനതയെക്കാള്‍ സമ്ബത്തിനു പ്രാധാന്യം നല്‍കുന്ന രാജാവ്…ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ പല ശ്രമങ്ങളും നടത്തി… കൈ കഴുകുക മാസ്‌ക് വയ്ക്കുക ജോലിക്ക് പോവുക…ആയിരങ്ങള്‍ മരിച്ചു വീണപ്പോഴും ന്യൂയോര്‍ക്ക് ശവപ്പറമ്ബായപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളു…

എന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതല്‍ പാരസെറ്റമോള്‍ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്….വീട്ടില്‍ മുറി അടച്ചിരിക്കാന്‍ ഉള്ള നിര്‍ദ്ദേശം മാത്രമാണ് ഉണ്ടായത്…. മറ്റൊരു മരുന്നിനും യാതൊരു നിര്‍വാഹവും ഇല്ല…അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ കിട്ടാതെ വന്നാല്‍ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും…ന്യൂ ജേഴ്സിയില്‍ ഉള്ള ഒരു കസിന്‍ മെഡിസിന്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നു… 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല… ലോക്ക് ഡൌണ്‍ കാരണം ആണെന്ന് മനസിലാക്കുന്നു..

ഞാന്‍ മനസിലാക്കിയത് പ്രായമായവരെ ചികില്‍സിക്കാന്‍ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. സോഷ്യല്‍ സെക്യൂരിറ്റി കൊടുക്കേണ്ട… കുറെ ആളുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല…ശ്വാസം കിട്ടാതെ വന്നാല്‍ ആംബുലന്‍സ് വിളിച്ചാല്‍ മതി.. 5 മിനിറ്റുകൊണ്ട് ഹോസ്പിറ്റലില്‍ എത്തും…. അങ്ങനെ എത്തുന്ന രോഗിയെ വെന്റിലേറ്റ് ചെയ്യും… ഇന്‍ട്യൂബേറ്റ് ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ആണേല്‍ കയറി പോരും…പ്രായമുള്ളവര്‍ രോഗികള്‍ ആണെങ്കില്‍ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ….

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്ബോള്‍ അവരുടെ ഓരോ ആശങ്കകള്‍ ആണ് അതിനു തെളിവ്…എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാന്‍ നേരിട്ടട്ടില്ല… എങ്കിലും അവര് ഈ വിപത്തില്‍ നിന്നും രക്ഷപെടുമെന്നു ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു…ഞങ്ങള്‍ അപ്പന്‍ അമ്മ മക്കള്‍.. ഈ നാലുപേരില്‍ ഒരാള്‍ ഞാന്‍…ഞാന്‍ മാത്രം… കാതങ്ങള്‍ക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോള്‍…. അവര് രക്ഷപെടും എന്ന് വിശ്വസിക്കാന്‍ മാത്രം ആണ് എനിക്ക് ഇഷ്ടം..

ഹിപ്പാ ആക്‌ട് എന്നൊരു ആക്‌ട് അവിടെ നിലവില്‍ ഉണ്ടെന്നു കേട്ടു… അതാണ് ആരോഗ്യപ്രവര്‍ത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു..ആരോഗ്യപ്രവര്‍ത്തകര്‍ തമ്മില്‍ തമ്മില്‍ പറയാന്‍ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്…അതിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ട്.. അറിയുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു…

ചിക്കാഗോയിലെ മലയാളികള്‍ അല്ലെങ്കില്‍ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികള്‍ ഇത് വായിക്കുമെങ്കില്‍ ഒരു മെസേജ് ഇടുമെന്നു പ്രതീക്ഷിക്കുന്നു.. എന്റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളില്‍ എന്റെ കുടുംബാംഗങ്ങളെയും ഓര്‍ക്കണേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends