കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. മലപ്പുറം പുല്ലാര വടക്കേകണ്ടി വീട്ടിൽ യൂസുഫ് അലി (53) ആണ് മരിച്ചത്.
റിയാദിൽ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പ് ജോലിക്കിടെ കുഴഞ്ഞുവീഴുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. 25 വർഷത്തിലധികമായി യൂസഫ് പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. മുഹമ്മദ്, ആയിഷ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ. മക്കൾ: ലുബാബത്ത്, ലുജാനത്ത്, നവാസ്, നിയാസ് (റിയാദ്).
മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
"
https://www.facebook.com/Malayalivartha

























