Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...

ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം

23 NOVEMBER 2026 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..

ഒരു വിമാനയാത്രയ്ക്കിടെ പെട്ടെന്ന് മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്. യാത്രക്കാർക്കിടയിൽ ആശങ്ക. വിമാനത്തിനുള്ളിൽ ഡോക്ടറോ നഴ്സോ ആരെങ്കിലുമുണ്ടോ എന്നായിരുന്നു ജീവനക്കാരുടെ ചോദ്യം. ആ വിളി കേട്ടതും സ്വന്തം സീറ്റിൽനിന്ന് എഴുന്നേറ്റ് ഒറ്റ ഓട്ടത്തിന് കാബിൻ ക്രൂവിന്റെ അടുത്തേക്ക്. അവിടെ കണ്ടത് ഗുരുതരമായ ആരോഗ്യപ്രശ്നം നേരിടുന്ന ഒരു യാത്രക്കാരിയെ. ഒട്ടും പരിഭ്രമിക്കാതെ അവർക്കരികിലെത്തി പ്രഥമശുശ്രൂഷ നൽകി. ആകാശത്തുവച്ച് ഒരു സഹയാത്രികയ്ക്ക് ആശ്വാസമായ ഈ മലയാളി നഴ്സിന്റെ പേര് പൂജ രാജകുമാരൻ.

കൊല്ലം പരവൂർ സ്വദേശിനിയായ പൂജ റാസൽഖൈമ ആശുപത്രിയിലെ നഴ്സാണ്. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു ഈ സംഭവം. ഐഎക്സ് 530 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു പൂജ. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിമാനത്തിനുള്ളിൽ മെഡിക്കൽ സഹായം ആവശ്യമായ സാഹചര്യമുണ്ടായത്.

ജൂലൈ ഒന്നിന് വൈകിട്ട് 7.50ന് ദുബായിൽനിന്ന് വിമാനം പുറപ്പെട്ട് അധികം വൈകാതെ തന്നെ അടിയന്തര അറിയിപ്പ് എത്തി. വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു ആ യാത്രക്കാരി. ദുബായിൽ ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ അവസ്ഥ കണ്ടതോടെ വിമാനജീവനക്കാർ സഹായത്തിനായി നഴ്സിനെയോ ഡോക്ടറെയോ അന്വേഷിച്ചു.

അറിയിപ്പ് കേട്ടയുടൻ പൂജ കാബിൻ ക്രൂവിനെ സമീപിച്ച് താൻ നഴ്സാണെന്ന് അറിയിച്ചു. പിന്നീട് യാത്രക്കാരിക്കരികിലെത്തി അവരെ ഉണർന്നിരിക്കാൻ സഹായിച്ചു. ഇടയ്ക്കിടെ തട്ടിവിളിച്ച് സംസാരിക്കുകയും വെള്ളം നൽകുകയും ചെയ്തു. കടുത്ത ഭയവും ശാരീരിക അസ്വസ്ഥതയും കാരണം യാത്രക്കാരി തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. കാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകൾ തിരുമ്മി ചൂടാക്കാനും പുതപ്പ് നൽകി ആശ്വാസം പകരാനും പൂജ ശ്രദ്ധിച്ചു.

ഇതിനിടയിൽ വിമാനത്തിലെ സീനിയർ കാബിൻ ക്രൂവിനും ആശങ്കയായി. യാത്രക്കാരിയുടെ ആരോഗ്യനില കണക്കിലെടുത്ത് വിമാനം വഴിയിൽ എവിടെയെങ്കിലും അടിയന്തരമായി ഇറക്കേണ്ടിവരുമോ എന്നായിരുന്നു അവരുടെ സംശയം. ഇക്കാര്യം പൂജയോടും ചോദിച്ചു. എന്നാൽ യാത്രക്കാരിയുടെ അവസ്ഥ വിലയിരുത്തിയ പൂജ അടിയന്തര ലാൻഡിങ് ആവശ്യമില്ലെന്ന് അറിയിച്ചു. കടുത്ത ടെൻഷനും ശാരീരിക ക്ഷീണവും മൂലമുള്ള ബുദ്ധിമുട്ടാണെന്നാണ് തന്റെ വിലയിരുത്തലെന്ന് പൂജ ക്യാപ്റ്റനെയും ജീവനക്കാരെയും അറിയിച്ചു. യാത്രക്കാരിയുടെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്തു.

വിമാനം യാത്ര തുടർന്നു. പിറ്റേന്ന് പുലർച്ചെ 1.30ന് തിരുവനന്തപുരത്ത് ഇറങ്ങുന്നതിന് തൊട്ടുമുൻപും പൂജ ആ യാത്രക്കാരിയുടെ അടുത്തെത്തി ആരോഗ്യനില അന്വേഷിച്ചു. അപ്പോഴേക്കും അവരുടെ ഭയവും അസ്വസ്ഥതയും മാറിയിരുന്നു. പൂജയുടെ കൈകൾ ചേർത്തുപിടിച്ച് അവർ നന്ദി പറഞ്ഞു. ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും സന്തോഷം നൽകിയ നിമിഷങ്ങളിലൊന്നായിരുന്നു അതെന്ന് പൂജ പറയുന്നു.

ഈ സേവനം വിമാനക്കമ്പനിയുടെ ശ്രദ്ധയിലും പെട്ടു. യാത്രക്കാരിക്ക് സഹായമെത്തിക്കുന്നതിനിടെ ഒപ്പം നിന്ന കാബിൻ ക്രൂവിനോടും പൂജ നന്ദി പറഞ്ഞു. അതോടൊപ്പം, വിമാനത്തിനുള്ളിൽവച്ചുതന്നെ പൂജയുടെ സേവനത്തെ ആദരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ താങ്ക്സ് കാർഡും സമ്മാനിച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി സൗദി അറേബ്യയിലും യുഎഇയിലുമായി ജോലി ചെയ്യുകയാണ് പൂജ. സൗദിയിലെ നജ്റാനിലും ജിദ്ദയിലും ജോലി ചെയ്തശേഷം റാസൽഖൈമ ആശുപത്രിയിൽ നഴ്സായി ചുമതലയേറ്റു. ആശുപത്രിയിലെ പരിചരണവും പരിശീലനവും നൽകിയ ആത്മവിശ്വാസമാണ് വിമാനത്തിനുള്ളിലെ ആ നിർണായക നിമിഷത്തിൽ തുണയായത്.

സാധാരണ യാത്രക്കാരിയായി വിമാനത്തിൽ കയറിയ പൂജയ്ക്ക് ആ യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞാൽ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്ന് തെളിയിക്കുന്ന ഒരു ഇടപെടൽ. സഹായം ആവശ്യമായ ഒരാൾ മുന്നിലെത്തിയപ്പോൾ സ്വന്തം സീറ്റിൽ ഒതുങ്ങിയിരിക്കാതെ ഓടിയെത്തിയ ആ നിമിഷമാണ് പൂജയെ സഹയാത്രികർക്കിടയിലും മലയാളികൾക്കിടയിലും ശ്രദ്ധേയയാക്കുന്നത്. ആകാശയാത്രയ്ക്കിടെ ഒരു മലയാളി നഴ്സ് കാട്ടിയ ഈ കരുതലിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (4 minutes ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (9 minutes ago)

ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം  (11 minutes ago)

നാടിനെ നടുക്കിയ വേദനയായി... നീതിക്കായി സാക്ഷിയാകേണ്ടിയിരുന്ന മകൾക്ക് ദാരുണാന്ത്യം; അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി  (47 minutes ago)

സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍  (57 minutes ago)

2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ  (1 hour ago)

വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാ​ഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം  (1 hour ago)

മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്...  (1 hour ago)

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....  (1 hour ago)

ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട  (1 hour ago)

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (2 hours ago)

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... പാകിസ്ഥാൻ എക്കെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ  (2 hours ago)

Malayali Vartha Recommends