പ്രവാസികളെ കയ്യൊഴിയരുത്; അവർക്കു തണലൊരുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്; അവർക്കു വേണം നാടിന്റെ കരുതൽ

നിരവധി സ്വപ്നങ്ങളുടെ മാറാപ്പും പേറി ജനിച്ചു വീണ മണ്ണിൽ നിന്നും അന്യ നാട്ടിലേക്ക് യാത്രയായവരാണ് നമ്മുടെ പ്രവാസികൾ . ഒടുവിൽ അവർക്കു ബാക്കിയാകുന്നത് പ്രവാസി എന്ന ലേബൽ മാത്രം. അതുകൊണ്ടുതന്നെയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ' നമ്മൾ എത്രത്തോളം കേരളീയരാണോ അതിനേക്കാൾ കേരളീയരാണ് പ്രവാസികൾ ' എന്ന വാക്കുകൾക്ക് അത്രമേൽ പ്രാധാന്യമേറുന്നതും.കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചത് നമ്മുടെ പ്രവാസികൾക്ക് തന്നെയാണ് . ശാരീരിക ആഘാതത്തെക്കാൾ ഏറെ മാനസിക ആഘാതമാണ് ഈ ലോക്ക് ഡൌണും കോവിഡ് -19 ഉം ഒക്കെ അവർക്കു സമ്മാനിക്കുന്നത്.
കൊറോണയെ പ്രതിരോധിക്കാൻ കേരളം ഏറ്റവും മുൻപന്തിയിൽ നിൽക്കുമ്പോൾ ഒരു കൂട്ടം പ്രവാസി മലയാളികൾ തങ്ങളുടെ ജീവനും ജീവിതവും കയ്യിൽ പിടിച്ച് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അന്യനാട്ടിൽ ഒറ്റപെട്ടു കഴിയുമ്പോൾ ഏതുവിധേനയും സ്വന്തം നാടായ കേരളത്തിലേക്ക് എത്തിപ്പെടണമെന്ന ചിന്തയാണ് ഇപ്പോൾ ഭൂരിഭാഗം പ്രവാസികളുടെയും മനസ്സിൽ. അതിനുശേഷം എത്ര കാലം വേണമെങ്കിലും തങ്ങൾ ഐസൊലേഷനിലോ ക്വാറന്റൈനിലോ കഴിഞ്ഞോളം എന്ന് പറയുന്നവരും കുറവല്ല..ഇവിടെ നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ലഭ്യമായ എല്ലാ പ്രിവിലേജുകളും അനുഭവിച്ചു കഴിയുന്ന നമുക്ക് ഒരുപക്ഷെ അവരുടെ വേദനകൾ ഉൾകൊള്ളാൻ കഴിയണമെന്നില്ല. ഒരു ജലദോഷം വന്നാൽ പോലും വീട്ടിലെ മറ്റു അംഗങ്ങളുടെ കരുതൽ നമുക്കു സാന്ത്വനം ആകുമ്പോൾ മണലാരണ്യങ്ങളിൽ ലേബർ ക്യാമ്പുകളിലെ ആൾകൂട്ടത്തിനിടയിലും ആശ്വാസ വാക്കുകൾ പകരാൻ പോലും ആളില്ലാതെ ഏകാന്തതയിൽ കഴിയുന്ന ചില നിസ്സഹായരായ മുഖങ്ങൾ ഉണ്ട്.അവരെ നാം മറക്കരുത്. ഈ കോവിഡ് കാലം അവർക്കു നൽകുന്ന അനുഭവങ്ങൾ അത്ര നല്ലതാവില്ല.
പ്രവാസികൾ ഏതുവിധേനയും നാട്ടിലെത്താൻ ശ്രമിക്കുമ്പോൾ അവരെ അന്യജീവികളെ പോലെ നോക്കികാണുന്നവർ ഉണ്ട് ഇന്ന് നമുക്കിടയിൽ.കൊറോണ പരത്താൻ വന്ന ഏതോ അന്യഗ്രഹജീവികളാണവർ എന്ന രീതിയിൽ നോക്കി കാണുന്നവർ. അത്തരക്കാർ മനസിലാക്കണ ഒരു കാര്യമുണ്ട്..ഈ പ്രവാസികൾ കൂടി നൽകുന്ന കരുത്തിന്റെ തണലിലാണ് കേരളത്തിന്റെ അതിജീവനം എന്നത്.ദുബായ് പോലുള്ള രാജ്യങ്ങളിൽ ലോക്ക് ഡൌൺ ആണെങ്കിൽ പോലും പല സെക്‌ടേഴ്‌സിനും ഇളവ് അനുവദിച്ചുകൊണ്ട് പ്രവർത്തനാനുമതി നൽകിട്ടിയിട്ടുണ്ട്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സജീവമാണ്.എന്നാൽ നമ്മുടെ കേരളം എടുക്കുന്ന മുന്കരുതലിന്റെ പകുതി പോലും വരുന്നില്ല അവയൊന്നും എന്നതാണ് യാഥാർഥ്യം.കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായാൽ എല്ലാവരെയും ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യം പോലുമിതുവരെ അവിടെയില്ല എന്നതാണ് യാഥാർഥ്യം.
കൺസ്ട്രക്ഷൻ വർക്ക് പോലെയുള്ള മേഖലകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം മേഖലകളിൽ കൂടുതലും ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി പുറം നാടുകളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ .അവർ താമസിക്കുന്നത് ലേബർ ക്യാമ്പുകളിലാണ്.അവരിൽ ഒരാൾക്കെങ്കിലും കോവിഡ് റിപ്പോർട്ട് ചെയ്താൽ പിന്നെ ലേബർ ക്യാമ്പുകളിൽ കോവിഡ് പകർന്നു പിടിക്കാനധികം താമസമുണ്ടാകില്ല എന്നതാണ് പ്രവാസികൾ ഇപ്പോഴും ഭയത്തോടെ കാണുന്ന വസ്തുത.അവർക്കു മുൻകരുതൽ സ്വീകരിക്കാനുള്ള സാഹചര്യം പോലും ലഭ്യമല്ല എന്നതാണ് യാഥാർഥ്യം. ഇത്തരത്തിലൊരു സാമൂഹിക വ്യാപനം വന്നു പോയാൽ പ്രവാസി മലയാളികളെ എങ്ങനെ അതിൽനിന്നും സംരക്ഷിക്കും എന്നത് വലിയ ചോദ്യം തന്നെയാണ്. ക്വാറന്റൈനിൽ കഴിയുക എന്നതാണ് കൊറോണ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ.എന്നാൽ ലേബർ ക്യാമ്പുകളിലും റൂമുകൾ ഷെയർ ചെയ്തും താമസിക്കുന്നവർ എങ്ങനെ ക്വാറന്റൈനിൽ കഴിയും എന്നതും ഒരു വലിയ വസ്തുതയാണ്.
വിദേശ മലയാളികളെ കൊണ്ടുവരാനായി ഫ്ലൈറ്റ് സംവിധാങ്ങൾ ഏർപ്പെടുത്തുമെന്ന് പറയുമ്പോഴും അതെത്രത്തോളം പ്രവർത്തികമാകും എന്നതും ചിന്തിക്കേണ്ടതാണ്.അവിടെയും പ്രവാസികൾക്ക് നിയന്ത്രങ്ങളുണ്ട്.എന്നാൽ പ്രവാസികളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്തി സുരക്ഷിതരാകുക എന്നതാണ് അവരുടെ മുന്നിലെ ഏറ്റവും വലിയ ആഗ്രഹം. കേരളമാണ് ഈ വൈറസ് നിയന്ത്രിക്കാൻ ഏറ്റവും മുൻപന്തിയിൽ എന്നുതന്നെയിരിക്കെ തുടർനടപടികൾ കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യമാണ്.ചൈനയിൽ നിന്നും അതുപോലെ മറ്റുരാജ്യങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്നത് പോലെ പ്രവാസികൾക്കായും മെഡിക്കൽ ഫ്ലൈറ്റ് തയ്യാറാക്കി അവരെ ഏതു വിധേനയും നാട്ടിലെത്തിച്ച് ഐസൊലേറ്റ് ചെയുക എന്നതാണ് നമ്മുടെ പ്രവാസി മലയാളികൾക്കായി നമുക്ക് ,നമ്മുടെ ഭരണാധികാരികൾക്കു ചെയ്യാൻ കഴിയുക. ഒരുമിച്ചു ഒരേ റൂമിൽ താമസിക്കുന്നവരിൽ ഒരാൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ പോലും സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത അവസ്ഥയായി അവിടെ നിലവിലുള്ളത്. കോവിഡ് ലക്ഷണമില്ല ആളുകളോടൊപ്പം രോഗ സാധ്യത മുന്നിൽ കണ്ട ജീവിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളും ഉള്ളത്.
മറ്റൊരു പ്രധാന പ്രശനം എന്നത് പ്രവാസികളിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നവർ അണുകുടുംബങ്ങളായിരിക്കും അതായത്., അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബം. മുതിർന്നവർ പലരും ആരോഗ്യമേഖലയിൽ പ്പെടെ ജോലി ചെയുന്നുമുണ്ട്. അപ്പോൾ വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് കോവിഡ് ബാധ സാധ്യത മുൻ നിർത്തി ഐസൊലേഷനിലോ ക്വാറന്റൈൻലോ കഴിയേണ്ട ഒരു സാഹചര്യം വന്നാൽ ആ കുട്ടികൾ ഒറ്റപെട്ടു താമസിക്കേണ്ട അവസ്ഥയാണ് ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ളത്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തിലാണ് പലരും കഴിയുന്നത്. ഈ സഹചര്യങ്ങളിൽ സാമൂഹികവ്യാപമാനമുണ്ടായാൽ പരസ്പരം സഹായിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസി മലയാളികൾ.വിമാന സർവീസ് പുനരാരംഭിക്കുന്നതോടു കൂടി വൻ ചാർജ് വര്ധനയ്ക്കും അത് കാരണമാകും.അത്തരത്തിൽ ഒരു ലാഭം കൊയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി വിമാന കമ്പനികൾ എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അതോടുകൂടി നാട്ടിലേക്ക് എല്ലാവര്ക്കും ഒരുമിച്ച് വരാനുള്ള സാധ്യതകളും കുറവാണ് .ആശുപത്രികളിൽ പോയാൽ പോലും മരുന്ന് നൽകി റൂമുകളിലേക്ക് തിരിച്ചു വിടുന്ന അവസ്ഥയിൽ ഒരുമിച്ചു താമസിക്കുന്നവർക്കുപോലും അത് പകരാനുള്ള സാഹചര്യം അവിടെ സൃഷ്ടിക്കപെടുന്നുണ്ട്. പരസ്പരം കൈത്താങ്ങാകാൻ പോലും സാധികാത്ത അപകടകരമായ അവസ്ഥയാണ് പ്രവാസികൾ അനുഭവിക്കുന്നത്
ഈ ഒരു സാഹചര്യത്തിൽ നമ്മുടെ ഗവൺമെന്റിനു എന്ത് ഇടപെടലാണ് നമ്മുടെ പ്രവാസികൾക്കായി ചെയ്തു കൊടുക്കാൻ സാധിക്കുക എന്നതാണ് ചിന്തിക്കേണ്ടത്. സ്കൂളുകൾ അടച്ചു ഓൺലൈൻ ക്ലാസ്സുകളിലേക്ക് തിരിഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യൻ മാനേജ്മന്റ് സ്കൂളുകൾ പോലെയുള്ള ഇടങ്ങളെ ഉപയോഗപ്പെടുത്തി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി നല്കാൻ സാധിക്കുമോ എന്ന ഇടപെടലാണ് ഇന്ത്യൻ ഗവണ്മെന്റ് ഇനി നടത്തേണ്ടത്. അതുപോലെ പ്രവാസി ബിസിസിനസുകാരെ ഉൾപ്പെടുത്തിക്കൊണ്ട്, സന്നദ്ധ സംഘടനകളെ ഉള്പെടുത്തികൊണ്ട് അവിടെ ഭക്ഷണ വിതരത്തിനുള്ള സംവിധാനവും ഗവൺമെന്റ് തലത്തിൽ ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുത് എന്നതാണ് ഗവൺമെന്റിന്റെ മുന്നിലുള്ള മാർഗ്ഗം.
നമ്മുടെ നാടിനു താങ്ങായി നിന്ന പ്രവാസികൾക്ക് എന്തെങ്കിലും ചെയ്യാൻ നമുക്കു സാധിക്കുമെങ്കിൽ ഇതാണ് ആ സാഹചര്യം..ഇനിയും വൈകിക്കൂടാ നാം. ചൈനപോലെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസ് നടത്തി അവരെ നാട്ടിലെത്തിച്ചതുപോലെ ഫ്ലൈറ്റുകൾ അയക്കുന്നുണ്ടെങ്കിൽ അത് ഇപ്പോഴാവണം ..അല്ലാതെ സ്വപ്നങ്ങളുടെ മാറാപ്പും പേറി പ്രവാസ ജീവിതത്തിലേക്ക് പോയവരെ തിരിച്ചു കൊണ്ടുവരുന്നത് അവരുടെ സ്വപ്‌നങ്ങളും ജീവിതം തന്നെയും അവിടെ അവസാനിച്ച ശേഷമാവരുത്..
https://www.facebook.com/Malayalivartha