Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം

07 FEBRUARY 2026 04:43 PM IST
മലയാളി വാര്‍ത്ത

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തിലും പരിചരണത്തിലും അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പ്, കിംഗ്‌സ് കോളേജ് ലണ്ടന്‍ പാര്‍ക്കിന്‍സണ്‍സ് റിസര്‍ച്ച് അലയന്‍സ് ഇന്ത്യ (PRAI) എന്നിവ ചേര്‍ന്നാണ് ആറാമത് അന്താരാഷ്ട്ര വാര്‍ഷിക സിമ്പോസിയം - 2026 സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 8ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സിമ്പോസിയം ഉദ്ഘാടനം ചെയ്യും.

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തിലും പരിചരണത്തിലും ദേശീയ, അന്തര്‍ദേശീയ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, മാനേജ്‌മെന്റ്, ഗവേഷണം എന്നിവയിലെ സമീപകാല പുരോഗതിയെക്കുറിച്ച് സമഗ്രമായ ഒരു അപ്ഡേറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് ഗവേഷണത്തിലെ ഭാവി ദിശകള്‍, ആദ്യകാല കരിയര്‍ ഗവേഷക സംരംഭങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് നോണ്‍-മോട്ടോര്‍ ഗ്രൂപ്പ് (PDNMG-I) എന്നിവ സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്യും. കിംഗ്‌സ് PRAI ഇന്റര്‍നാഷണല്‍ വിസിറ്റിംഗ് ഫെലോഷിപ്പ് പ്രോഗ്രാമും ഡോപാമൈന്‍ വിതരണത്തിനായുള്ള നൂതന സമീപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.

ചലന വൈകല്യങ്ങളുടെ മേഖലയിലെ ദേശീയ, അന്തര്‍ദേശീയ ഫാക്കല്‍റ്റികളുടെ ഒരു പാനല്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ മേഖലയിലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രൊഫ. കെ. റേ ചൗധരി (യുകെ), പ്രൊഫ. പെര്‍ ഓഡിന്‍ (സ്വീഡന്‍), ഡോ. കരോലിന പോപ്ലാവ്‌സ്‌ക-ഡൊമാസ്സെവിച്ച്‌സ് (പോളണ്ട്), ഡോ. വിനോദ് മെറ്റ (യുകെ) എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ആഗോള വിദഗ്ധര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുള്ള ചലന രോഗ വിദഗ്ധരായ പ്രൊഫ. രൂപാം ബോര്‍ഗോഹെയ്ന്‍, പ്രൊഫ. വിനയ് ഗോയല്‍, പ്രൊഫ. രജീന്ദര്‍ ധമിജ, ഡോ. രുഗ്മിണി മൃദുല, ഡോ. പ്രശാന്ത് എല്‍.കെ, ഡോ. ചിത്ര.പി, ഡോ. ശ്യാം.കെ, ഡോ. അജിത് ചെറിയാന്‍, ഡോ. ദിവ്യ കെ.പി, ഡോ. ജേക്കബ് ചാക്കോ എന്നിവരും പങ്കെടുക്കും.

ഗവേഷണ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും, യുവ ന്യൂറോളജിസ്റ്റുകള്‍ക്കും ഗവേഷകര്‍ക്കും പരിശീലന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെയും പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും പ്രത്യേകിച്ച് മോട്ടോര്‍ ഇതര ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സിമ്പോസിയം കേരളത്തിന് ഏറെ പ്രയോജനകരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (43 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (44 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (46 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (53 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends