സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സ്വര്‍ണ്ണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ. സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. എസ്‌ഐടിയുടെ അനാസ്ഥ കാരണമാണു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. തന്ത്രി അകത്തും മന്ത്രിമാര്‍ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവന്‍ രാജി വയ്ക്കണം. സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























