കൊറോണ മൂലം അവതാളത്തിലായത് പ്രവാസികൾ; നാട്ടിൽ നിന്ന് മരുന്ന് എത്തുന്നില്ല, മരണം മുന്നിൽക്കണ്ട് പ്രവാസികൾ; മരുന്നിനായുള്ള കാത്തിരിപ്പ് ഇനി സർക്കാർ കനിയുംവരെ

നാട്ടിൽ നിന്നാൽ ജീവിതം ക്ലച്ച് പിടിക്കില്ല എന്ന ബോധം മനസിലുദിക്കുന്നവർ പ്രാരാബ്ധങ്ങളുടെ ഭാരവും തോളിലേറ്റി പ്രവാസലോകത്ത് ചേക്കേറുന്നവർ. ഒപ്പം വര്ഷങ്ങളുടെ കഠിനാദ്ധ്വാനംകൊണ്ട് ഓരോന്നിനും അറുതി വരുത്തുമ്പോഴും പിന്നാലെ എത്തും മറ്റുള്ളവയെല്ലാം. ഏതെല്ലാം കഴിഞ്ഞ് ജീവിതത്തിന്റെ പാതി തന്നെ ഓട്ടപ്പന്തയം നടത്തിയ ഒരു ഫീൽ ഉണ്ടാകും. ജീവിതം ഭദ്രമായി കരപിടിപ്പിക്കുന്നു ഇവർ. എന്നാൽ, ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല എന്നും നിങ്ങൾ ഓർക്കണം. പ്രവാസലോകത്ത് വന്നുചേരുന്ന ജീവിതസാഹചര്യങ്ങളും സമ്മർദങ്ങളും അവനെ പലതരത്തിലുള്ള രോഗങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ആയതിനാൽ തന്നെ രക്തസമ്മർദവും പ്രമേഹവും കൊളസ്‌ട്രോളുമൊന്നുമില്ലാത്ത നാൽപ്പതുകഴിഞ്ഞ പ്രവാസികൾ ചുരുക്കമായിരിക്കും.
എന്നാൽ ഗൾഫ് നാട്ടിലെ ചികിത്സാചെലവ് ഓർത്ത് നാട്ടിൽനിന്ന് കൊണ്ടുവരുന്ന മരുന്നിനെ ആശ്രയിച്ചാണ് ഒട്ടുമിക്ക പ്രവാസികളും കഴിഞ്ഞുപോരുന്നത് തന്നെ. ഒപ്പം മൂന്നുമാസംകൂടുമ്പോൾ നാട്ടിൽനിന്ന് മരുന്ന് കൊടുത്തയക്കുന്നതാണ് ശരാശരി പ്രവാസിയുടെ ശീലം എന്നത്. എന്നാൽ ആ ശീലത്തിനാണ് ഇപ്പോൾ അയവ് വന്നിരിക്കുനന്ത്. കൊറോണ അത്ര നിസ്സാരക്കാരനല്ല. പ്രവാസികളുടെ ആ പഴയ പ്രതാപമെല്ലാം കൊഴിഞ്ഞുപോയി. മരുന്നില്ല, നാട്ടിലെത്താൻ മാർഗങ്ങളില്ല, ഒപ്പം ഇതാ നാട്ടിൽ നിന്ന് മരുന്നുപോലുള്ള അവശ്യസാധനങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
അതോടൊപ്പം തന്നെ ഓരോ ഗൾഫ് നാട്ടിലും മരുന്നുകൊണ്ടുവരാൻ അവരുടേതായ നിയമവ്യവസ്ഥകളുണ്ട്. ഇവ കാർഗോ വിമാനത്തിൽ കൊണ്ടുവരാനും ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നതുമുണ്ട്. എന്നാൽ സാങ്കേതികക്കുരുക്കുകളെല്ലാം അഴിച്ചുകഴിയുമ്പോൾ ചെലവ് മരുന്നിന്റെ വിലയെക്കാൾ അധികമായേക്കാവുന്നതുമാണ്. നാം ചിന്തിക്കുന്നതിനേക്കാൾ വലിയ പ്രയാസം അനുഭവിക്കുന്ന ഗുരുതരമായ രോഗികളുമുണ്ട്. കരളിന് അർബുദം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന ഷാർജയിലെ ഒരു സ്ത്രീ അവരിൽ ഒരാളാണ് മാത്രമാണ്.
ഇവർ നാട്ടിൽ നിന്നും ഉപയോഗിക്കുന്ന മരുന്നിന് യു.എ.ഇ.യിൽ 9000 ദിർഹ(1,80,000 രൂപയിലേറെ)ത്തിലേറെയാണ് വിലയുള്ളത്. അവർക്ക് താങ്ങാവുന്നതിലും ഏറെയാണത് എന്നും ഓർക്കണം. തുടർന്ന് നാട്ടിൽ ബന്ധുക്കൾ അവർക്കുള്ള മരുന്നുവാങ്ങി കാത്തിരിപ്പാണ്. കടൽകടന്ന് മരുന്നെത്തിക്കാനുള്ള വഴിതുറക്കുന്നതും കാത്ത് പ്രവാസികൾ ആശങ്കയിലുമാണ്. ഒപ്പം മരുന്നെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവർത്തകർ തുടരുന്നു. ഒപ്പം ഒട്ടേറെപ്പേർ സമാനപ്രശ്നം നേരിടുന്നുണ്ട്. അവർക്കൊക്കെവേണ്ടി റൂട്ട്സ് അവരുൾപ്പെടെയുള്ള സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ട്. വിമാനസർവീസ് നിലച്ചതോടെ പ്രവാസി മലയാളി നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണിത്.
ഒപ്പം പ്രവാസലോകം നൽകിയ കരുതൽ കടന്ന് അന്ത്യനിദ്രയ്ക്ക് സ്വന്തം മണ്ണ് ആരുടെയും സ്വപ്നം തന്നെയാണ്. അവസാനമായി ബന്ധുമിത്രാദികൾക്ക് അന്ത്യചുംബനം നൽകാൻപോലുമാകാതെ നിരവധിപേരുടെ മൃതദേഹങ്ങളാണ് കുടുങ്ങികിടക്കുന്നത്. എന്നാൽ ആശ്വാസമെന്നോണം ചില സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി അവർ നാട്ടിലേക്ക് എത്തുകയാണ്.
https://www.facebook.com/Malayalivartha























