കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് മതത്തെ പരിഹസിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; പ്രവാസിയുടെ ജോലി തെറിപ്പിച്ച് കമ്പനി, ഇനി അഴിയെണ്ണും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാം മതത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ഇന്ത്യക്കാരനെ യുഎഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കര്‍ണാടക സ്വദേശി രാകേഷ് ബി കിട്ടുമാത്തിനാണ് ജോലി നഷ്ടപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് ഇയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് മുസ്ലിം മതവിശ്വാസികളെ പരിഹസിച്ച് ഫേസ്ബുക്കിലാണ് ഇയാള്‍ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ അതിവേഗം ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ രാകേഷിനെതിരെ കമ്പനി നടപടിയെടുക്കുകയായിരുന്നു. ഓരോ ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുന്ന കമ്പനിയില്‍ ഇത്തരം വിദ്വേഷം നിറഞ്ഞ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും ഓഫീസിലും പുറത്തും ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുള്ളതാണെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത് തന്നെ.
എന്നാൽ 8500ലേറെ ജീവനക്കാരുള്ള കമ്പനിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു രാകേഷ് എന്ന വ്യക്തി. ഇതേ സമാനമായ സംഭവം അബുധാബിയിൽ നടക്കുകയുണ്ടായി. മതത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം അബുദാബിയിലാണ് ഒരാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അന്നം നൽകുന്ന നാടിനു തന്നെ വിലങ്ങുതടിയാകുന്ന ഇത്തരത്തിലുള്ള പ്രവാസികൾ കാരണം മറ്റുള്ള പ്രവാസികളും തലകുനിക്കുകയാണ്. ഇത്തരം സാഹചര്യം ഇനിയും ഉണ്ടായാൽ അത് ബാധിക്കുക ഒട്ടുമിക്ക പ്രവാസികളെയും തന്നെയാണ്. എല്ലാ മതത്തിനും തുല്യപ്രാധാന്യം നൽകുന്ന യുഎഇ പോലുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇത്തരം ചെയ്തികൾക്കെതിരെ കർശന നിയന്ത്രണങ്ങളാണ് പുലർത്തിപ്പോരുന്നത് തന്നെ. ആയതിനാൽ പ്രവാസികൾ ഇത്തരം കാര്യങ്ങളിൽ കൊടുത്താൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























