അറബ് രാഷ്ട്രങ്ങളിലെ ഭരണാധികൃകൾക്ക് കേരളത്തിന്റെ ബിഗ് സല്യൂട്; ഈ പ്രതിസന്ധി ഘട്ടത്തിലും തളരാതെ പ്രവാസികളെ തളർത്താത്ത മുന്നോട്ട് പോകുന്ന ആ കരുതലിന്റെ കരം പകരുന്നത് ആത്മവിശ്വാസമാണ്

പ്രവാസലോകത്ത് ദിനംപ്രതി നൂറിൽപരം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1369പേർക്കാണ്. ഒപ്പം മരിച്ചത് 79പേരാണ്. എന്നാൽ കുവൈറ്റ്,യുഎഇ ഖത്തർ എന്നിവിടങ്ങളിൽ മറ്റുള്ളവയെക്കാൾ കൂടുതൽ പ്രവാസികൾക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് സ്വദേശികളേക്കാൾ കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതായി വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. കുവൈറ്റിൽ നിന്ന് ലഭ്യമാകുന്ന വിവരം അനുസരിച്ച് സ്ഥിരീകരിച്ചവരിൽ 53% ഇന്ത്യൻ പ്രവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത് തന്നെ. എവിടങ്ങളിൽ മലയാളികളുടെ മരണവും രേഖപ്പെടുത്തിയിട്ടുമില്ല. യുഎഇയിൽ രണ്ട് പ്രവാസി മലയാളികളാണ് കൊറോണ മൂലം മരിച്ചത്. ഒപ്പം സൗദിയിൽ രണ്ടു പ്രവാസികളുടെ മരണവും രേഖപ്പെടുത്തുകയുണ്ടായി. എന്നിരുന്ൻൽ തന്നെയും കൂടുതൽ കരുതൽ നൽകുന്ന പ്രവാസലോകത്തെ അധികാരികൾക്ക് ആദരം അർപ്പിക്കേണ്ടതുണ്ട്.
തങ്ങളുടെ സ്വദേശി പൗരന്മാരോട് എന്നപോലെ തന്നെ പ്രവാസികളെയും നെഞ്ചോട് ചേർത്ത ഭരണാധികാരികൾക്ക് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പ്രത്യേകം നന്ദിപറയുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികൾക്ക് അനൂകുല്യങ്ങൾ നൽകി കരുതലോടെ മുന്നോട്ട് നീങ്ങി പ്രവാസികളുടെ ആശങ്കയ്ക്ക് കഴിയുംവിധം പരിശ്രമിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങളിലെ അധികാരികൾ. സ്വദേശികളെപോലെ തന്നെ പ്രവാസികൾക്കും കോറോണയ്ക്ക് സൗജന്യ ചികിത്സയും സൗജന്യ പരിശോധനയുമാണ് പ്രവാസ ലോകം മുന്നോട്ട് വച്ചത്. ഒപ്പം ഇന്നത്തെ വാർത്ത സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നിരവധി അനൂകൂല്യങ്ങളും നൽകുകയുണ്ടായി. കോറോണയിൽ ലോകം മുഴുവനും വലയുമ്പോൾ പ്രവാസികളുടെ സങ്കടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രത്യേകിച്ച് ഹ്രസ്വകാല പരിപാടികള്‍ക്ക പോയവരും വിസിറ്റിങ് വിസയില്‍ പോയവരും വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഒപ്പം വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഇന്നത്തെ വാർത്ത സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസികൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























