നിങ്ങള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടോ? എങ്കില്‍ തീവ്രവാദ ചായ്‌വുള്ളവരെ നിരീക്ഷിക്കാന്‍ വരുന്നു സൗദിയുടെ ഇ-ബ്രേസ്‌ലെറ്റ്

തീവ്രവാദികളെ അറിയാന്‍ ഇനി എളുപ്പമാര്‍ഗം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീവ്രവാദികളാണോയെന്ന് പരിശോധിക്കാന്‍ ഇ-ബ്രേസ്‌ലെറ്റ് എന്ന സംവിധാനം സൗദിയില്‍ തയ്യാര്‍. തീവ്രവാദസംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നു സംശയിക്കുന്നവരുടെ ഓരോ നീക്കവും രേഖപ്പെടുത്താന്‍ സൗദി അറേബ്യയില്‍ ഇ- ബ്രേസ്‌ലെറ്റ് സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈകളിലോ കണങ്കാലിലോ ബ്രേസ്‌ലെറ്റ് ധരിപ്പിക്കുന്നതോടെ ഇവര്‍ സദാ നിരീക്ഷണവലയത്തിലാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ ത്തിന്റെ (ജിപിഎസ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രേസ്‌ലെറ്റ് അഴിക്കാന്‍ ശ്രമിച്ചാലോ ധരിക്കുന്നയാള്‍ നിശ്ചിത അതിര്‍ത്തിവിട്ടു പോകാന്‍ ശ്രമിച്ചാലോ ഇ-ബ്രേസ്‌ലെറ്റില്‍ നിന്നും ഉടന്‍ അലാറം മുഴങ്ങും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്, പൊലീസ് അന്വേഷണം, നാട്ടുകാര്‍ നല്‍കുന്ന വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണു തീവ്രവാദ ചായ്‌വുള്ളവരെ കണ്ടെത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഇവരുടെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതുവഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനാകുമെന്നാണു വിലയിരുത്തല്‍. ജയിലില്‍നിന്നു ശിക്ഷ കഴിഞ്ഞു മോചിതരാകുന്ന സൗദി സ്വദേശികളെ ഇത്തരം ബ്രേസ്‌ലെറ്റുകള്‍ ധരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍നിന്നു കുടുംബസന്ദര്‍ശനത്തിനും ചികില്‍സയ്ക്കുമായി അയയ്ക്കുന്ന തടവുകാര്‍ക്കും ഇ-ബ്രേസ്‌ലെറ്റ് നല്‍കാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha