നവംബറില്‍ എയര്‍ കേരള പറക്കാനൊരുങ്ങുന്നു

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത, പ്രവാസികളുടെ സ്വപ്‌നമായ എയര്‍ കേരളയുടെ ആദ്യ വിമാനം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. ആഭ്യന്തരവിമാന സര്‍വീസുകള്‍ക്ക് ആദ്യം 15 സീറ്റുകളുള്ള ചെറിയവിമാനങ്ങള്‍ ഉപയോഗിക്കാനാണു തീരുമാനം.
വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ന്യൂഡല്‍ഹി, മുംെബെ എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍. സിയാലിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് ഏപ്രിലില്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
പ്രധാന വിമാനത്താവളങ്ങള്‍ക്കു പുറമേ മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം, പോണ്ടിച്ചേരി, ബെല്‍ഗാം, മംഗളൂരു എന്നീ ചെറുവിമാനത്താവളങ്ങളിലെ വിപണിസാധ്യതയും പഠനവിധേയമാക്കി.
ഈ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ഗതാഗത സൗകര്യങ്ങള്‍, ഇവ ഉപയോഗിക്കാന്‍ യാത്രക്കാരന് എത്രത്തോളം പണച്ചെലവ് വരും തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയ പഠനമാണ് സിയാല്‍ നടത്തിയത്. ആഭ്യന്തരമേഖലയില്‍ സര്‍വീസ് നടത്തിയാല്‍ പ്രതിവര്‍ഷം 150 കോടിരൂപ സംസ്ഥാനത്തിനു നഷ്ടമുണ്ടാകുമെന്ന് അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര സര്‍വീസുകള്‍ തല്‍ക്കാലം വേണ്ടെന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രവാസികളില്‍ നിന്നും യാത്ര സംബന്ധിച്ച് നിരന്തരമുണ്ടാകുന്ന പരാതികള്‍ കണക്കിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ആദ്യപടിയായി ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നത്.
വിമാന സര്‍വീസ് ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, മുംെബെ റൂട്ടില്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്.
കുറഞ്ഞ ചെലവില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാരെ കൊണ്ടുവരുന്നതിലൂടെ നെടുമ്പാശേരി വിമാനത്താവളത്തെ രാജ്യാന്തര സര്‍വീസുകളുടെ ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha