നിയമംപാലിച്ച് വണ്ടി ഓടിച്ചാല്‍ പോലീസിന്റെ വക സമ്മാനം തയ്യാര്‍

നിങ്ങള്‍ നല്ല പോലെ വാഹനം ഓടിക്കുന്നവരാണോ? എങ്കില്‍ പോലീസിന്റെ വക പൂവ് മറ്റും സമ്മാനമായി ലഭിക്കുമെന്ന് ഉറപ്പ്. നിങ്ങളുടെ ഡ്രൈവിങ് നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടാണെന്ന് അധികൃതര്‍ കണ്ടെത്തിയതിന്റെ അംഗീകാരമാണിത്. പോലീസിന്റെ ഈ നിയമം കേരളത്തില്‍ അല്ല, മറിച്ച് കുവൈത്തിലാണ്. നല്ല പോലെ വാഹനം ഓടിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ പോലീസ് ലക്ഷ്യമാക്കുന്നത്. ഒരുപക്ഷെ, പോലീസ് നിങ്ങളെ റോഡില്‍ വച്ച് തടഞ്ഞ് നിര്‍ത്തിയ ശേഷം ഉപദേശിച്ചു എന്നും വരാം.
എങ്കില്‍ നിങ്ങളുടെ ഡ്രൈവിങ് ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഡ്രൈവര്‍മാര്‍ നിയമം പാലിക്കുന്നവരാണെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം പുതുതായി ആരംഭിച്ച \'സുരക്ഷിതമായ വേഗത എന്ന പേരില്‍ലുള്ള പദ്ധതി കുവൈത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉദ്ഘാടനം ചെയ്തതു. ഗതാഗത സുരക്ഷ സംബന്ധിച്ചു പുതിയ സംസ്‌കാരം വളര്‍ത്തുക എന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്ന് ഈ പദ്ധതിയുടെ ശില്‍പിയായ അഹമ്മദ് അല്‍ സമീഇ പറഞ്ഞു. നല്ല ഡ്രൈവിങ് അംഗീകരിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നല്ലവരാക്കുക എന്നതാണു പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha