ഡിസ്‌കവര്‍ ഇസ്‌ലാം കൂട്ടനടത്തം 27ന്

ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടു ബഹ്‌റൈനിലെ ഡിസ്‌കവര്‍ ഇസ്‌ലാം കൂട്ടനടത്തം സംഘടിപ്പിക്കുന്നു. 27ന് അറാദ് പാര്‍ക്കില്‍ വൈകിട്ടു 4 മുതല്‍ നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. സൗജന്യ ആരോഗ്യ പരിശോധന, ലൈവ് ക്വിസ്, പാചക ഷോ, കുട്ടികള്‍ക്കായുള്ള പരിപാടികള്‍, കൗണ്‍സലിങ് എന്നിവയും നടക്കും. മുഹറഖ് ഗവര്‍ണര്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹിന്ദി പരിപാടി ഫ്‌ള്ാഗ് ഓഫ് ചെയ്യും. ആരോഗ്യ സന്ദേശം മുന്‍നിര്‍ത്തി ചിത്രങ്ങള്‍ വരയ്ക്കും. മുതിര്‍ന്ന ഡോക്ടര്‍മാര്‍ പ്രസംഗിക്കും. ലേബര്‍ ക്യാംപുകളിലും മറ്റുമുള്ള സാധാരണക്കാര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 33313710, 34152487
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha