ബസിനും ടാക്‌സിക്കും മാത്രമായി പാത; മറ്റു വാഹനങ്ങള്‍ കയറിയാല്‍ പിഴ അടയ്ക്കണം

നായിഫില്‍ ബസിനും ടാക്‌സിക്കും മാത്രമായി ഏര്‍പ്പെടുത്തിയ പാതകളില്‍ പ്രവേശിക്കുന്ന മറ്റു വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ചുമത്തുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നിയമലംഘകര്‍ക്ക് 600 ദിര്‍ഹമായിരിക്കും പിഴ. അത്യാധുനിക ക്യാമറാ സംവിധാനമാണ് നിയമലംഘകരെ പിടികൂടാന്‍ ഒരുക്കിയിരിക്കുന്നത്. പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് അല്‍ മസാര്‍ എന്ന പേരില്‍ പുതിയ സംവിധാനം നടപ്പിലാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസം മുന്‍പ് നയിഫ് സ്ട്രീറ്റില്‍ 1.7 കിലോമീറ്ററില്‍ പ്രത്യേക ലെയ്ന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ഏഴു ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
പരീക്ഷണ കാലത്ത് നിയമം ലംഘിച്ച വാഹന ഉടമകള്‍ക്ക് എസ്എംഎസ് സന്ദേശവും അയച്ചിരുന്നു. ആര്‍ടിഎയുടെ ബസുകള്‍, ടാക്‌സികള്‍, ആംബുലന്‍സ്, അഗ്നിശമന സേനാ, പൊലീസ് വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് പാതയിലൂടെ സഞ്ചരിക്കാന്‍ അനുമതിയെന്ന് ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ആദില്‍ ഷക്‌റി അറിയിച്ചു. മറ്റു വാഹനങ്ങള്‍ ഈ പാതയിലൂടെ പോയാല്‍ കരിമ്പട്ടികയില്‍പ്പെടുത്തി ശിക്ഷിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ഓരോ തവണ നിയമം ലംഘിക്കുമ്പോഴും 600 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും. വൈകാതെ നഗരത്തിലെ മറ്റു പാതകളിലും മസാര്‍ പദ്ധതി കൊണ്ടുവരും. പരീക്ഷണ കാലത്തിനിടെ 63 ശതമാനം പേര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബോധവല്‍കരണം ശക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha