സൗദിയില്‍ മഴക്കെടുതി: ഒരാഴ്ചയ്ക്കിടെ 14 പേര്‍ മരിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ഒരാഴ്ചയ്ക്കിടെ 14 പേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തതായി സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക പ്രവിശ്യയില്‍ നാല്, അസീര്‍ മേഖലയില്‍ ആറ്, നജ്‌റാനില്‍ മൂന്ന്, റിയാദില്‍ ഒരാള്‍ എന്നിങ്ങനെയാണ് മരണനിരക്ക്.
മക്ക പ്രവിശ്യയില്‍ രണ്ടുപേരെയും നജ്‌റാനില്‍ ഒരാളേയും കാണതായി. ബുധനാഴ്ച മുതല്‍ ഇന്നലെ വരെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെടുകയും ഒഴുക്കില്‍പ്പെടുകയും ചെയ്ത 317 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. 456 വാഹനങ്ങള്‍ക്കും മഴമൂലം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മഴ വെള്ളത്തില്‍ കുടങ്ങിപ്പോയ 217 വാഹനങ്ങളും പുറത്തെടുത്തു.
മക്കയില്‍ മഴക്കെടുതിയ തുടര്‍ന്ന് കാണാതായ ആള്‍ക്കുവേണ്ടി സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘം തിരിച്ചില്‍ തുടരുകയാണ്. മക്കയില്‍ ചിലയിടങ്ങളില്‍ പാറക്കല്ലുകള്‍ ഉരുണ്ടുവീണതായി റിപോര്‍ട്ടുണ്ട്. അല്‍ ഉര്‍ഖൂബ് എന്ന സ്ഥലത്ത് റോഡുകള്‍ ഭാഗികമായി തകരുകയും പലവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മക്കയിലെ വാദി ഫാത്തിമ അണക്കെട്ടില്‍ വെള്ളം ഉയര്‍ന്നതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സൗദിയിലെ എല്ലായിടങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടതായി സൗദി സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അറാബി അല്‍ ഹാരിഥി അറിയിച്ചു. വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha