സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം കൂട്ടല്‍: ശുപാര്‍ശ ശൂറ തള്ളി

സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയം ഒരു മണിക്കൂര്‍ കൂടി നീട്ടുന്നതിനുള്ള ശുപാര്‍ശ ശൂറ കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി. കൗണ്‍സില്‍ അംഗങ്ങളായ മുഹമ്മദ് അല്‍ നാജി, അത്താ അല്‍ സുബൈറ്റി എന്നിവരാണു ജോലി സമയം കൂട്ടുന്നതിന് ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍, ഭൂരിപക്ഷം അംഗങ്ങളും ഇതിനെ എതിര്‍ത്തു. തുടര്‍ ന്നാണു ശുപാര്‍ശ തള്ളിയത്. അതേസമയം പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം വര്‍ധിപ്പിച്ചാല്‍ ശമ്പളത്തില്‍ ഉള്‍പ്പെടെ വര്‍ധന വേണ്ടിവരുമെന്നും അഭിപ്രായമുയര്‍ന്നു. ജോലി സമയം കൂ ട്ടുന്നതിനു പകരം തൊഴിലാളികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയാണു പ്രധാനമെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ശൂറ കൗണ്‍സിലില്‍ പ്രസിഡന്റ് ഷെയ്ഖ് അ ബ്ദുല്ല അല്‍ അഷേയ്ഖ് അധ്യക്ഷത വഹിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha