ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു, ആദ്യം ഒരാള്‍ തളര്‍ന്ന് വീണു, പിന്നീട് അഞ്ച് വ്യാജ ഡോക്ടര്‍മാര്‍ പിറകെ

വിമാനം തട്ടിയെടുക്കാന്‍ വരുമ്പോള്‍ ആ അജ്ഞാത സംഘത്തിന് എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. അവസാനം എല്ലാം സ്വപ്‌നം മാത്രമായി എന്നതാണ് യാഥാര്‍ത്ഥ്യം. എയര്‍ ഇന്ത്യ വിമാനത്തെ എങ്ങനെയെങ്കിലും തട്ടിയെടുക്കണമെന്നായിരുന്നു അജ്ഞാത സംഘത്തിന്റെ ഒരേയൊരു ലക്ഷ്യം. അതിനായി ആദ്യം അവര്‍ അഭിനയിച്ച് തകര്‍ക്കുകയും ചെയ്തു.
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള ശ്രമമാണ് ആകപ്പാടെ തരിപ്പണമായത്. എന്നാല്‍, ജോലിക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വിമാനം തട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ നടക്കാനിടയുണ്ടെന്നും കരുതല്‍ വേണമെന്നും വിമാന ജോലിക്കാര്‍ക്ക് ജെറ്റ് എയര്‍വേസ് നല്‍കിയ സന്ദേശത്തില്‍നിന്നാണ് പരാജയപ്പെട്ട വിമാനറാഞ്ചല്‍ സംഭവം വെളിപ്പെട്ടത്.
വിമാനയാത്രക്കാരിലൊരാള്‍ പെട്ടെന്ന് തളര്‍ന്നുവീണതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഡോക്ടര്‍മാര്‍ എന്ന് സ്വയം അവകാശപ്പെട്ട് അഞ്ച് യാത്രക്കാരാണ് ഡോക്ടമരുടെ വേഷം അണിഞ്ഞത്. ഡോക്ടര്‍മാര്‍ എന്ന് സ്വയം അവകാശപ്പെട്ട അഞ്ച് യാത്രക്കാര്‍ തളര്‍ന്നു വീണയാള്‍ക്ക് ചുറ്റുംകൂടുകയും പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പൈലറ്റിനെ കാണണമെന്ന് ആവശ്യപ്പെട്ടു. സംശയം തോന്നിയ ജീവനക്കാര്‍ പൈലറ്റിനെ കാണാന്‍ സമ്മതിച്ചില്ല. കോക്പിറ്റിന് പുറത്തുവച്ച് കണ്ടാല്‍ മതിയെന്ന നിര്‍ദേശവും ജോലിക്കാര്‍ അവഗണിച്ചു.
പിന്നീട് നടത്തിയ പരിശോധനയില്‍ അഞ്ച് ഡോക്ടര്‍മാരും പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് വ്യക്തമാവുകയായിരുന്നു. ഇവര്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകള്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗിയായി അഭിനയിച്ചയാളുടെയും വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. കോക്പിറ്റിലേക്ക് കടക്കാന്‍ ആര് ശ്രമിച്ചാലും ഏതുവിധേനയും തടയണമെന്ന് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha