സൗദിയില്‍ കര്‍ഫ്യൂ പാസുകള്‍ ഓണ്‍ലൈനില്‍ പുതുക്കണം

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കര്‍ഫ്യൂ പാസു (തസ് രീഹ്) കളും ഓണ്‍ലൈനില്‍ പുതുക്കണമെന്ന് നഗരഗ്രാമ മന്ത്രാലയം അതിന്റെ കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സൗദി ഡാറ്റാ അതോറിറ്റിയും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സംയുക്തമായി പുറത്തിറക്കിയ 'തവക്കല്‍നാ' ആപ്ലിക്കേഷനില്‍ പാസുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. റോഡുകളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴിയാണ് ഉദ്യോഗസ്ഥര്‍ കര്‍ഫ്യൂ പാസുകള്‍ പരിശോധിക്കുക.
പാസുകള്‍ പുതുക്കാന്‍ സ്ഥാപനമുടമയോ ബന്ധപ്പെട്ടവരോ നഗരഗ്രാമ മന്ത്രാലയത്തിന്റെ 'ബലദീ' പോര്‍ട്ടലില്‍ https://bit.ly/36lnSWM എന്റർ ചെയ്യണം .. പോര്‍ട്ടലിലുള്ള 'തലബാതീ' ഐകന്‍ ക്ലിക്ക് ചെയ്താല്‍ സ്ഥാപനത്തിന് അനുവദിച്ച പാസുകളെല്ലാം അതില്‍ കാണാനാവും. ശേഷം ഓരോ പാസും ക്ലിക്ക് ചെയ്ത് ജീവനക്കാരന്റെ ജനനത്തിയ്യതിയടക്കമുള്ള വിവരങ്ങള്‍ നല്‍കണം. അതിന് ശേഷം അനുമതിക്കായി ഓണ്‍ലൈനില്‍ തന്നെ മന്ത്രാലയത്തിലേക്ക് അയക്കുകയാണ് വേണ്ടത്. പുതിയ കര്‍ഫ്യൂ പാസ് എടുക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. പാസുകള്‍ പുതുക്കാനും എടുക്കാനും ഇനി മുതല്‍ ബലദിയ ഓഫീസുകളില്‍ പോകേണ്ടതില്ല
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ വലിയൊരു ഭാഗവും പ്രവാസികളാണ്. ബുധനാഴ്ച സ്ഥിരീകരിച്ച രോഗികളില്‍ 60 ശതമാനമാണ് പ്രവാസികള്‍. ഇതുവരെ 16 മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.രാജ്യത്ത് നിത്യവും സ്ഥിരീകരിക്കുന്ന കേസുകളെകുറിച്ച് കൃത്യമായ വിവരം നല്‍കാനായി 'കോവിഡ്-19 അവയര്‍നെസ്' എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുകള്‍ ഉപയോഗിക്കാനും ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിതയുണ്ട്. അതുപോലെ 'തവക്കല്‍ന' ആപ് വഴി കൊറോണ വൈറസിനെക്കുറിച്ച് ഇലക്ട്രോണിക് മുന്നറിയിപ്പ് നല്‍കാനും ആലോചിക്കുന്നു. രാജ്യത്തെ വൈറസ് അണുബാധകളുടെ എണ്ണത്തെക്കുറിച്ചും മറ്റ് അനുബന്ധ വിവരങ്ങളെക്കുറിച്ചും തല്‍ക്ഷണവും നേരിട്ടുള്ളതുമായ വിവരങ്ങള്‍ നല്‍കാന്‍ ഈ ആപിന് കഴിയും.കർഫ്യൂ സമയത്തെ സേവനങ്ങൾ അനായാസമാക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ് 'തവക്കല്‍ന' ആപ്
മൊബൈല്‍ ഫോണുകളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ അതത് ഇഖാമ നമ്പറിലുള്ള പുതിയ പാസുകള്‍ അതില്‍ കാണാനാകും. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലുള്ള 'മൈദാന്‍' ആപ്ലിക്കേഷന്‍ വഴി റീഡ് ചെയ്താണ് പാസിന്റെ ആധികാരികത ഉറപ്പിക്കുക. വ്യാജ പാസുകള്‍ക്ക് ഇതോടെ നിയന്ത്രണമുണ്ടാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും ബലദീ പോര്‍ട്ടലില്‍ പാസുകളുടെ പുതുക്കല്‍ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha